അയോധ്യ സംഭാവന കൊള്ള; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി ആവശ്യപ്പെട്ട് എസ്‌ഐടി

അയോധ്യ സംഭാവന കൊള്ളയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി ആവശ്യപ്പെട്ട് എസ്‌ഐടി. റിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കവേയാണ് നീക്കം.

അയോധ്യ സംഭാവന കൊള്ളയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കണമെന്നാണ് എസ്‌ഐടി ആവശ്യം. നേരത്തെ 15 ദിവസം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. അതിനിടെ കേസില്‍ ഉള്‍പ്പെട്ട മുന്‍ ഭാരവാഹികള്‍ക്കെതിരെ ക്ഷേത്ര ട്രസ്റ്റ് നടപടികള്‍ കടുപ്പിച്ചു. ചമ്പത് റായ്, അനില്‍ മിശ്ര എന്നിവരുടെ വിഐപി പാസുകളും തിരിച്ചറിയല്‍ കാര്‍ഡുകളും ബ്ലോക്ക് ചെയ്തു. ശ്രീരാമക്ഷേത്രത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും ഇവരുടെ പേരുകളും നീക്കിയിട്ടുണ്ട്.

അതേസമയം, അയോധ്യ ക്ഷേത്രം സിഇഒ ആകാന്‍ മുന്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ അടക്കം ആയിരത്തിലേറെ പേരാണ് ഇതിനോടകം അപേക്ഷിച്ചത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മൂന്നംഗ കമ്മിറ്റി അടുത്ത ഞായറാഴ്ച യോഗം ചേരും.

അതിനിടെ, 14 കോടിയുടെ മോഷണം ക്ഷേത്രത്തില്‍ നടന്നിട്ടില്ല എന്നാണ് ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരിയുടെ വാദം. ഇതിനിടെ, ഗുജറാത്തിലെ അംബാജി ക്ഷേത്രത്തില്‍ നടന്ന മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നുവന്നതോടെ വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്ത് എത്തി .സംഭാവന എണ്ണുന്നതിനിടെ പണം മോഷ്ടിക്കാന്‍ ശ്രമിച്ച മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് വിശദീകരണം.

Related Posts

‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ
  • July 15, 2026

സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ എംപിയുടെ തുറന്ന കത്ത്. വിദ്യാർത്ഥികളുടെ രോഷം സ്വാഭാവികം. ചോദ്യപേപ്പർ ചോർച്ചയിലൂടെ തകരുന്നത് സാധാരണക്കാരുടെ സ്വപനം. സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിക്കണമെന്ന് ശശി തരൂർ അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ മനസ്സാക്ഷി ഉണർത്തുകയെന്ന ലക്ഷ്യം പൂർത്തിയാക്കി. രാഷ്ട്രീയക്കാരനോ പാർലമെന്റംഗമോ…

Continue reading
സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം
  • July 15, 2026

ഫിഫ ലോകകപ്പില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും ഇന്ന് മുഖാമുഖം വരികയാണ്. ലോകകിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുക്കുകയാണ് അര്‍ജന്റീന. 1966ന് ശേഷം സ്വര്‍ണക്കപ്പ് തിരികെ വീട്ടിലെത്തിക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. വെറുമൊരു മത്സരത്തിനപ്പുറം രാഷ്ട്രീയവും യുദ്ധവും പ്രതികാരവുമെല്ലാം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ

‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

അയോധ്യ സംഭാവന കൊള്ള; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി ആവശ്യപ്പെട്ട് എസ്‌ഐടി

അയോധ്യ സംഭാവന കൊള്ള; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി ആവശ്യപ്പെട്ട് എസ്‌ഐടി

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

ഓപ്പറേഷന്‍ തൂഫാന്‍; വിജയ് കേരളത്തിലേക്ക്; കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും

ഓപ്പറേഷന്‍ തൂഫാന്‍; വിജയ് കേരളത്തിലേക്ക്; കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും

കൂടത്തായി കേസ്: ജോളി പഠിക്കുകയാണ്; ജയിലിലിരുന്ന് ബി എ പരീക്ഷ എഴുതി

കൂടത്തായി കേസ്: ജോളി പഠിക്കുകയാണ്; ജയിലിലിരുന്ന് ബി എ പരീക്ഷ എഴുതി