സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

ഫിഫ ലോകകപ്പില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും ഇന്ന് മുഖാമുഖം വരികയാണ്. ലോകകിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുക്കുകയാണ് അര്‍ജന്റീന. 1966ന് ശേഷം സ്വര്‍ണക്കപ്പ് തിരികെ വീട്ടിലെത്തിക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. വെറുമൊരു മത്സരത്തിനപ്പുറം രാഷ്ട്രീയവും യുദ്ധവും പ്രതികാരവുമെല്ലാം സമ്മിശ്രം ചാലിച്ച ക്ലാസിക് പോര് തന്നെയാകുമിത്. അറ്റ്‌ലാന്റയില്‍ ഇന്ന് തീപാറുമെന്ന് ഉറപ്പ്.

നിര്‍ണായക പോരാട്ടത്തിന് കളമൊരുങ്ങുമ്പോള്‍ അര്‍ജന്റീനക്ക് അനുകൂലമായി ചില തീരുമാനങ്ങള്‍ ഫിഫയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണെന്ന ആക്ഷേപം ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുകയാണ്. അറ്റ്‌ലാന്റയില്‍ നടക്കുന്ന ആവേശപ്പോര് നിയന്ത്രിക്കാന്‍ ഇസ്മായില്‍ ഇല്‍ഫാത്ത് എന്ന റഫറിയേയാണ് ഫിഫ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇല്‍ഫാത്ത് നിയന്ത്രിച്ച മത്സരങ്ങളിലൊന്നും മെസ്സി പരാജയപ്പെട്ടിട്ടില്ല എന്നതുകൊണ്ടുതന്നെ റഫറിയിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത് വീണ്ടും സജീവമാകുകയാണ്.

മൊറോക്കന്‍-അമേരിക്കന്‍ റഫറിയായ ഇസ്മയില്‍ ഇല്‍ഫാത്ത് നിയന്ത്രിച്ച അഞ്ച് മത്സരങ്ങളിലും വിജയം മെസ്സിക്കൊപ്പമായിരുന്നു. ഈ കണക്ക് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ചില ഇംഗ്ലണ്ട് ആരാധകര്‍ ഫിഫയുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. 44കാരനായ റഫറി ഈ ലോകകപ്പിലെ നാലാം മത്സരമാണ് നിയന്ത്രിക്കുന്നത്.

മെസ്സിയുടെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളില്‍ ഇല്‍ഫാത്ത് ഉള്‍പ്പെടുന്നത് ഇതാദ്യമായല്ല. 2022ലെ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടമുയര്‍ത്തിയപ്പോള്‍ മത്സരത്തിന്റെ ഫോര്‍ത്ത് ഒഫീഷ്യല്‍ ഈ റഫറിയായിരുന്നു. മെസ്സിയുടെ നിലവിലെ ക്ലബ്ബായ ഇന്റര്‍ മയാമി ആദ്യ കിരീടം നേടിയ 2023ലെ ലീഗ്സ് കപ്പ് ഫൈനലില്‍ കളി നിയന്ത്രിച്ചതും ഇല്‍ഫാത്ത് ആണ്. മേജര്‍ ലീഗ് സോക്കറില്‍ മെസ്സി കളിച്ച നാല് മത്സരങ്ങളിലും ഇല്‍ഫാത്ത് ആയിരുന്നു റഫറി.

Related Posts

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം
  • July 15, 2026

ഫിഫ ലോകകപ്പില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും ഇന്ന് മുഖാമുഖം വരികയാണ്. ലോകകിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുക്കുകയാണ് അര്‍ജന്റീന. 1966ന് ശേഷം സ്വര്‍ണക്കപ്പ് തിരികെ വീട്ടിലെത്തിക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. വെറുമൊരു മത്സരത്തിനപ്പുറം രാഷ്ട്രീയവും യുദ്ധവും പ്രതികാരവുമെല്ലാം…

Continue reading
അതൊരു ജിന്നാണ് ബഹന്‍; അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച ഏര്‍ലിങ് ഹാളണ്ട് എന്ന മകന്റെ കഥ
  • July 6, 2026

ഏര്‍ലിങ് ഹാളണ്ടിന്റെ ചുമലിലേറിയായിരുന്നു നോര്‍വേ ബ്രസീലിനെ വീഴ്ത്തി ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തിയത്. അച്ഛന്റെ സ്വപനം സാക്ഷാത്കരിച്ച മകന്റെ കഥ കൂടിയാണ് ഹാളണ്ടിന്റേത്. അച്ഛന്റെ സ്വപനം മകനിലൂടെ സാക്ഷാത്കരിക്കുന്ന സുന്ദര സോക്കര്‍ യാത്ര. വര്‍ഷം 1994 ജൂണ്‍ മാസം 28 ന്യൂജെഴ്‌സിയിലെ റുതര്‍ഫോര്‍ഡ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ

‘ചർച്ചയ്ക്ക് തയ്യാറാകുന്നത് ബലഹീനതയല്ല, മികച്ച ഭരണതന്ത്രജ്ഞതയുടെ ലക്ഷണമാണ്’; സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ശശി തരൂർ

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

സെമിയില്‍ കളി നിയന്ത്രിക്കാന്‍ മെസ്സിയുടെ ‘ ഭാഗ്യ റഫറി’; ഫിഫയുടെ തീരുമാനത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്ക് രോക്ഷം

അയോധ്യ സംഭാവന കൊള്ള; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടി ആവശ്യപ്പെട്ട് എസ്‌ഐടി

ഓപ്പറേഷന്‍ തൂഫാന്‍; വിജയ് കേരളത്തിലേക്ക്; കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും

ഓപ്പറേഷന്‍ തൂഫാന്‍; വിജയ് കേരളത്തിലേക്ക്; കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും

കൂടത്തായി കേസ്: ജോളി പഠിക്കുകയാണ്; ജയിലിലിരുന്ന് ബി എ പരീക്ഷ എഴുതി

കൂടത്തായി കേസ്: ജോളി പഠിക്കുകയാണ്; ജയിലിലിരുന്ന് ബി എ പരീക്ഷ എഴുതി