പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ആട്ടയാമ്പതി സ്വദേശി സരസ്സമാളിനെയാണ് പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്.സംഭവത്തിൽ പ്രദേശവാസിയായ യുവാവ് പൊലീസ് പിടിയിൽ. ജൂൺ 10 മുതൽ സരസാളിനെ കാണാതായതിനെ തുടർന്ന് മകൾ ജൂൺ 12 ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു.

കവർച്ചയ്ക്കും കൊലപാതകത്തിനും ഇയാളെ സഹായിച്ച 17 കാരനായി പൊലീസ് അന്വേഷണം ആരംഭിച്ചു. 66 വയസ്സുകാരിയായ സരസാളിൻ്റെ ആഭരണങ്ങൾ മോഷ്‌ടിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. കഴിഞ്ഞ മാസം 10 നാണ് സരസമ്മാളിനെ കാണാതാവുന്നത്. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.ചോദ്യം ചെയ്യലിനിടെ വയോധികയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മിൽ ഇട്ടു കത്തിക്കുകയും പകുതി കത്തിയ നിലയിൽ ചാക്കിൽ കെട്ടി കുഴിച്ചുമൂടിയതായും പ്രതികൾ സമ്മതിച്ചതായി സൂചനയുണ്ട്.

Related Posts

വിഴിഞ്ഞം കരാർ ഒപ്പിട്ടത് ഉമ്മൻചാണ്ടി, പുതിയ വിഡി സതീശൻ സർക്കാർ വന്നപ്പോഴാണ് കൊള്ളയുടെ വലുപ്പം മനസിലായത്; തോമസ് ഐസക്
  • July 11, 2026

വിഴിഞ്ഞം വിവാദത്തിൽ മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നുവെന്ന് സിപിഐഎം നേതാവ് ടി എം തോമസ് ഐസക്. കോൺഗ്രസിലാണ് അഭിപ്രായ വ്യത്യാസം ഉള്ളത്. കെസി വേണുഗോപാലിനും രാഹുൽ ഗാന്ധിക്കും ഒരു അഭിപ്രായം. യുഡിഎഫിൽ പോലും തീരുമാനിക്കാതെയാണ് ഓഹരി കൈമാറ്റം നടന്നത്. വിഴിഞ്ഞം കരാർ ഒപ്പിട്ടത്…

Continue reading
അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചു; നിസാര മുറിവുമായി എത്തിയതാണ്, ഉത്തരവാദികളായ മുഴുവൻ ഡോക്ടേഴ്സിന് എതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ
  • July 11, 2026

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ, കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. നിസ്സാര മുറിവുമായി എത്തിയ കുഞ്ഞിന് അനസ്തേഷ്യ നൽകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് കുടുംബം ചോദിച്ചു. ഉത്തരവാദികളായ മുഴുവൻ ഡോക്ടേഴ്സിന് എതിരേയും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വിഴിഞ്ഞം കരാർ ഒപ്പിട്ടത് ഉമ്മൻചാണ്ടി, പുതിയ വിഡി സതീശൻ സർക്കാർ വന്നപ്പോഴാണ് കൊള്ളയുടെ വലുപ്പം മനസിലായത്; തോമസ് ഐസക്

വിഴിഞ്ഞം കരാർ ഒപ്പിട്ടത് ഉമ്മൻചാണ്ടി, പുതിയ വിഡി സതീശൻ സർക്കാർ വന്നപ്പോഴാണ് കൊള്ളയുടെ വലുപ്പം മനസിലായത്; തോമസ് ഐസക്

വിയറ്റ്നാമിലെ ഫു കോക്ക് ദ്വീപിൽ ബോട്ട് മുങ്ങി അപകടം; 15 ഇന്ത്യക്കാർ മരിച്ചു

കാലാവധി കഴിഞ്ഞ ഉത്പന്നം കൊടുത്തു; സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷ അതോരിറ്റിയുടെ

കാലാവധി കഴിഞ്ഞ ഉത്പന്നം കൊടുത്തു; സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷ അതോരിറ്റിയുടെ

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചു; നിസാര മുറിവുമായി എത്തിയതാണ്, ഉത്തരവാദികളായ മുഴുവൻ ഡോക്ടേഴ്സിന് എതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചു; നിസാര മുറിവുമായി എത്തിയതാണ്, ഉത്തരവാദികളായ മുഴുവൻ ഡോക്ടേഴ്സിന് എതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ

‘നിങ്ങൾ ഇവിടെ ഈ വടിയും നീട്ടി നിൽക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും’; വിഴിഞ്ഞം വിഷയത്തിൽ ചോദ്യങ്ങളോട് ക്ഷുഭിതനായി പിണറായി വിജയൻ