‘ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ല,മെഡിക്കൽ കോളജുകൾക്ക് പുറത്തും കൊടുക്കണമെന്ന് മാത്രമാണ് പറഞ്ഞത്’; നിലപാടിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ

മെഡിക്കല്‍ കോളേജുകളിലടക്കം സർക്കാർ ആശുപത്രികളിൽ നൽകുന്ന പൊതിച്ചോർ വിതരണത്തെ പരിഹസിച്ച നിലപാടിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ എംഎൽഎ. മെഡിക്കൽ കോളജുകളിലെ സൗജന്യ ഭക്ഷണവിതരണത്തിനെതിരെ സംസാരിച്ചിട്ടില്ല. ഭക്ഷണം മെഡിക്കൽ കോളജുകൾക്ക് പുറത്തും കൊടുക്കണമെന്ന് മാത്രമാണ് പറഞ്ഞത്. ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ല. പ്രസ്താവന വളച്ചൊടിച്ചെന്നും ജി സുധാകരൻ വ്യക്തമാക്കി.

മെഡിക്കൽ കോളജുകളിലെ ഭക്ഷണ വിതരണം തടയണമെന്നയായിരുന്നു കഴിഞ്ഞ ദിവസം ജി സുധാകരൻ പറഞ്ഞത്. ഭക്ഷണ വിതരണം നടത്തേണ്ടത് സർക്കാർ ആണെന്നും പ്രസ്താവന നടത്തിയിരുന്നു. എച്ച് സലാമിനെതിരെയും ജി സുധാകരൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് പിരിവിൽ പണം പിരിച്ചു നൽകിയത് എച്ച് സലാമിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റിക്ക്.

പണം പിരിച്ച സോഴ്‌സുകൾ വെളിപ്പെടുത്താനാവില്ല. സലാമിന് വിവരമില്ല. പിരിച്ച പണം പാർട്ടിക്ക് അല്ല കൊടുക്കുന്നത് തെരഞ്ഞെടുപ്പ് കമ്മറ്റിക്കാണ്. അത് കൃത്യമായി കൊടുത്തു. കേരള രാഷ്ട്രീയത്തിൽ സലാമിന് ഒരു സ്ഥാനവുമില്ല. പണ്ട് ജയിച്ചത് ഞാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി സുധാകരൻ എംഎൽഎക്കെതിരെ വിമർശനവുമായി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി പുളിക്കൽ രംഗത്തെത്തിയിരുന്നു. ഏറ്റവും കുറഞ്ഞത് ദിവസവും 2500 പൊതികൾ എങ്കിലും നൽകേണ്ട ഇടമാണ് ആലപ്പുഴ മെഡിക്കൽ കോളേജ്. സർക്കാർ ഏറ്റെടുത്തുകഴിഞ്ഞാൽ ഒരു ദിവസവും മുടങ്ങാതെ പൊതിച്ചോറുകൾ നൽകുവാൻ സർക്കാരിന് കഴിയുമെന്ന് അങ്ങേയ്ക്കോ പുതിയ ലാവണമായ ഐക്യ ജനാധിപത്യ മുന്നണിക്കോ പറയാൻ സാധിക്കുമോയെന്ന് മനു സി പുളിക്കൽ ഫേസ്ബുക്കിൽ കുറിച്ചു. ജി സുധാകരൻ പൊതിച്ചോറ് വിതരണം ചെയ്യുന്ന ഫോട്ടോ സഹതിമാണ് സിപിഐഎം നേതാവിന്റെ കുറിപ്പ്.

Related Posts

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി
  • August 25, 2026

പ്രതിപക്ഷഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാക്കൾ രംഗത്ത്. താൻ തീരുമാനിക്കും, എല്ലാം താനാണെന്ന ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി തുറന്നടിച്ചു. പാർട്ടി മുഖപത്രം ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ്…

Continue reading
‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌
  • August 25, 2026

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌ ട്വന്റിഫോറിനോട്. ചർച്ചകൾ നടക്കുമെന്ന് പറഞ്ഞതാണ്. പക്ഷെ ഏകപക്ഷീയമായി അഭിപ്രായ പ്രകടനങ്ങൾ മുന്നണിയെ സഹായിക്കുന്നതല്ല. പദവി സിപിഐക്ക് അർഹതപ്പെട്ടതാണ്. മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ്…

Continue reading

You Missed

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും