അമ്പലപ്പുഴ എംഎൽഎ ജി സുധാകരനും സിപിഐഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കം. അമ്പലപ്പുഴ നീർക്കുന്നം സ്‌കൂളിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നെന്ന ആരോപണം അന്വേഷിക്കാൻ എത്തിയതായിരുന്നു ജി സുധാകരൻ. ഈ സമയം ഇവിടെയെത്തിയ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മുൻ സിപിഐഎം പ്രസഡന്റും അംഗങ്ങളും ആണ് സുധാകരനുമായി കയർത്തത്.
സുധാകരന്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നാണ് സിപിഐഎം പ്രവര്‍ത്തകരുടെ വിശദീകരണം. മണ്ണ് മാറ്റിയതിന്റെ അടക്കം എല്ലാ രോഖകളും കൈവശമുണ്ടെന്നും അവര്‍ പറയുന്നു. താങ്കൾ പാർട്ടിയ്‌ക്കെതിരായി പറഞ്ഞൊരാളാണ്… എല്ലാം നേടി കഴിഞ്ഞ് പുറത്തുപോയി അത്രേയുള്ളൂ… എന്നിട്ട് എന്ത് നേടി എന്ന ജി സുധാകരന്റെ ചോദ്യത്തിന് പാർട്ടിയിൽ നിന്ന് നേടാനുള്ളതെല്ലാം നേടി എന്നായിരുന്നു സിപിഐഎം പ്രവർത്തകൻ നൽകിയ മറുപടി. സാറെ എന്ന് വിളിച്ചതല്ല നിങ്ങൾ വിളിപ്പിച്ചതാണെന്നും സിപിഐഎം പ്രവർത്തകൻ തർക്കിക്കുന്നതിനിടെ ജി സുധാകരനോട് പറഞ്ഞു. തർക്കം മൂർച്ഛിച്ചതോടെ പൊലീസ് എത്തിയാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്.






