കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി. പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും മേല്‍വിലാസത്തിലോ നമ്പരിലോ ബന്ധപ്പെടാനാകുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പെണ്‍കുട്ടി ആവശ്യപ്പെട്ടാല്‍ മാത്രം സംരക്ഷണം നല്‍കാന്‍ പൊലീസിനോട് കോടതി പറഞ്ഞു. (High Court withdraws police protection for the Kumbh Mela viral girl)

പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇത മതസ്ഥനായ യുവാവുമായുള്ള വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മൊബൈലില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. പാകിസ്താന്‍കാരനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ വെടിവെച്ച് കൊല്ലുമെന്ന് ഉള്‍പ്പെടെ ഭീഷണിയുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നടക്കം ഭീഷണിയും പ്രശ്‌നങ്ങളും നിലനില്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയ്ക്ക് പൊലീസ് സംരക്ഷണം നല്‍കിയിരുന്നത്.

പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മധ്യപ്രദേശിലെ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെ നിന്നും തിരിച്ചടി നേരിടുകയായിരുന്നു. അറസ്റ്റിനുള്ള വിലക്ക് നീട്ടാനാകില്ലെന്നും ഇത് അധികാര പരിധിക്ക് പുറത്തുള്ള വിഷയമെന്നുമാണ് കോടതി പറഞ്ഞിരുന്നത്.

Related Posts

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം
  • October 8, 2026

തിരുവനന്തപുരം: ഇന്ന് ചേർന്ന ബിജെപി നേതൃയോഗത്തിൽ വിവാദ വിഷയങ്ങൾ ചർച്ചയായില്ല. ചർച്ച ചെയ്തത് സർക്കാരിനെതിരായ ഒരു മാസത്തെ സമരപരിപാടികൾ മാത്രം. LDF – UDF ഒരുമിച്ചു എന്ന് ജനങ്ങളെ ബോധിപ്പിക്കണം. ശ്രീലേഖ രാജി, നഗരസഭ വിഷയങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറായില്ല.…

Continue reading
പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ
  • October 8, 2026

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നിൽ ഇനി അപേക്ഷിക്കാൻ പോകേണ്ടെന്ന് തീരുമാനിച്ച് സിപിഐ. ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകേണ്ടെന്നാണ് ധാരണ. സിപിഐഎം മുൻകൈ എടുത്ത് ക്ഷണിച്ചാൽ മാത്രം ചർച്ച എന്നാണ് നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ തീരുമാനമാകും വരെ…

Continue reading

You Missed

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്