പാലാ നഗരസഭയിലെ പ്രതിസന്ധി; യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം

പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം. പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നിട്ടും ഇരുവിഭാഗത്തെ മനുനയിപ്പിക്കാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഭരണസമിതിക്കെതിരെ പ്രമേയം പാസാക്കിയതില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിക്കെതിരെ ഫ്രാന്‍സിസ് ജോര്‍ജ് എം പി രംഗത്ത് വന്നു.

അവിശ്വാസം ഈ മാസം 21 ചര്‍ച്ചയ്ക്ക് എടുക്കും. ഭരണ സ്തംഭനം ചൂണ്ടിക്കാട്ടിയാണ് അവിശ്വാസം കൊണ്ടുവന്നതെങ്കിലും എല്‍ഡിഎഫിന്റെ ലക്ഷ്യം ഭരണം പിടിക്കുക എന്നത് തന്നെയാണ്. എന്നാല്‍, പ്രശ്‌നം അതിരൂക്ഷമായിട്ടും അത് പരിഹരിക്കാന്‍ ഇതുവരെ യുഡിഎഫ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഫോണില്‍ ചില ആശയവിനിമയങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ചര്‍ച്ചയിലേക്ക് കടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാസാക്കിയ ഭരണവിരുദ്ധ പ്രമേയമാണ് ഇതിന് വിലങ്ങുതടി ആയതെന്നാണ് സൂചന. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് പറയുമ്പോഴും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ അതുകൊണ്ടുതന്നെയാണ് ഫ്രാന്‍സിസ് ജോര്‍ജ് എം പി വിമര്‍ശിക്കുന്നത്. ജനഹിതം മാനിച്ച് ജില്ല യുഡിഎഫ് നേതൃത്വമാണ് ധാരണ ഉണ്ടാക്കിയത്. അത് മാനിക്കാതെ മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി ട്വന്റിഫോറിനോട് പറഞ്ഞു.

അവിശ്വാസം ചര്‍ച്ചയ്ക്ക് വന്നാല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പിന്തുണച്ചെക്കുമെന്നാണ് സൂചന. പിന്തുണ നേരത്തെ തന്നെ പിന്‍വലിച്ചതാണെന്നാണ് കോണ്‍ഗ്രസ് കൗണ്‍സില്‍മാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ട്രാന്‍സിസ്റ്റര്‍ എംപിയുടെ നിലപാടിനെ കോണ്‍ഗ്രസ് തള്ളിക്കളയുകയാണ്.

ഇരു വിഭാഗവും കടുത്ത നിലപാട് സ്വീകരിക്കുന്നതിനാല്‍ കെപിസിസി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്. ഈ മാസം ഇരുപത്തിയൊന്നാം തീയതിയാണ് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുക.

Related Posts

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍
  • July 10, 2026

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തില്‍ കലഹം തീരാതെ സിപിഐഎം.ദിവ്യാ എസ്. അയ്യരെ വിഴിഞ്ഞം കമ്പനിയില്‍ നിന്ന് മാറ്റിയത് അദാനിയുടെ താല്‍പര്യമാണെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ആക്ഷേപം തളളി പി.കെ.ശ്രീമതി രംഗത്തെത്തി. ആരോപണത്തില്‍ രാഗേഷ് വ്യക്തത വരുത്തണമെന്ന് പി.കെ.ശ്രീമതി ആവശ്യപ്പെട്ടു.നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം തുടരുന്നതിനിടെ,…

Continue reading
കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല
  • July 10, 2026

അമേരിക്കന്‍ ആസ്ഥാനമായ കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലില്‍ തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. യോഗത്തില്‍ പിരിച്ചുവിടലിനെ കമ്പനി അധികൃതര്‍ ന്യായീകരിച്ചു. കമ്പനി നഷ്ടത്തിലെന്നാണ് കോറോ ഹെല്‍ത്തിന്റെ വാദം. കമ്പനിയെ പ്രതിനിധീകരിച്ച് ലീഗല്‍ അഡൈ്വസറാണ് ചര്‍ച്ചയില്‍ പങ്കെടുത്ത്. കമ്പനി അധികൃതര്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

തിരുവല്ലത്ത് വസുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍ തട്ടി

തിരുവല്ലത്ത് വസുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍ തട്ടി

എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ് ഈ വിജയ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍

എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ് ഈ വിജയ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍

ഇന്നും കൂടി; സ്വര്‍ണവില അറിയാം

ഇന്നും കൂടി; സ്വര്‍ണവില അറിയാം

സംശയമൊന്നും ഇല്ലല്ലോ.. അല്ലേ; സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ സംഭാവന എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി

സംശയമൊന്നും ഇല്ലല്ലോ.. അല്ലേ; സംഭാവന കൊള്ളയ്ക്ക് പിന്നാലെ അയോധ്യയില്‍ സംഭാവന എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി