ജീവൻ തിരഞ്ഞ് കള്ളാടി; കാണാതായവർക്കായി തോട്ടിൽ പരിശോധന നടത്തി ഫയർഫോഴ്‌സ്

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശനത്തിന് തൊട്ടടുത്തുള്ള തോട്ടിലാണ് പരിശോധന നടത്തുന്നത്. ഫയർ ഫോഴ്സിന്റെ നേത്യത്വത്തിലാണ് പരിശോധന. ഇവിടെ നിന്നും ഇന്നലെ രണ്ട് മൃതദേഹങ്ങൾ ലഭിച്ചിരുന്നു.

എന്നാൽ ഇടവിട്ടുള്ള മഴ രക്ഷാപ്രവർത്തനത്തെ ദുഷ്കരമാകുന്നുണ്ട്. മഴയിൽ കുത്തി ഒലിച്ചു മല വെള്ളം പ്രദേശത്തേക്ക് എത്തുന്നുണ്ട്. കള്ളാടി ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ച മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെയും മൃതദേഹം ഇന്ന് ജന്മനാടുകളിൽ എത്തിക്കും. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് 140 പേരെയാണ് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്. മേപ്പാടി ഗവൺമെന്റ് പോളിടെക്നിക് കോളജിലാണ് ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നത്.

മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് പരുക്കേറ്റവർ ചികിത്സയിൽ ഉള്ളത് . ഇന്നലെ എത്തിച്ച പത്തു പേരിൽ മൂന്ന് പേർ ആശുപത്രി വിട്ടു. രക്ഷപ്രവർത്തനതിനിടെ പരിക്കേറ്റ മേപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പടെയുള്ളവർ ആണ് ആശുപത്രി വിട്ടത്. അഞ്ചു പേരെ വാർഡിലേക്ക് മാറ്റി. സൈറ്റ് എഞ്ചിനീയർ ആയ എറണാകുളം സ്വദേശി കുഞ്ചു ടി കെ ആണ് ചികിത്സയിൽ ഉള്ള ഏക മലയാളി.

Related Posts

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം
  • October 8, 2026

തിരുവനന്തപുരം: ഇന്ന് ചേർന്ന ബിജെപി നേതൃയോഗത്തിൽ വിവാദ വിഷയങ്ങൾ ചർച്ചയായില്ല. ചർച്ച ചെയ്തത് സർക്കാരിനെതിരായ ഒരു മാസത്തെ സമരപരിപാടികൾ മാത്രം. LDF – UDF ഒരുമിച്ചു എന്ന് ജനങ്ങളെ ബോധിപ്പിക്കണം. ശ്രീലേഖ രാജി, നഗരസഭ വിഷയങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറായില്ല.…

Continue reading
പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ
  • October 8, 2026

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നിൽ ഇനി അപേക്ഷിക്കാൻ പോകേണ്ടെന്ന് തീരുമാനിച്ച് സിപിഐ. ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകേണ്ടെന്നാണ് ധാരണ. സിപിഐഎം മുൻകൈ എടുത്ത് ക്ഷണിച്ചാൽ മാത്രം ചർച്ച എന്നാണ് നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ തീരുമാനമാകും വരെ…

Continue reading

You Missed

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്