ഐഒസിയിൽ തിളങ്ങി നിത അംബാനി; വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി വ്യവസായ ലോകം

‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ ലുക്കിൽ എത്തിയ നിത അംബാനിയുടെ വസ്ത്രത്തിന്റെ വില അറിയാമോ?  

ന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി നിത അംബാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ദിവസങ്ങൾക്ക് മുൻപാണ്.142-ാമത് ഐഒസി സെഷനിൽ,  ഇന്ത്യയിൽ നിന്നുള്ള ഐഒസി അംഗമായി 100% വോട്ടുകൾ നേടിയാണ് അവർ തെരഞ്ഞെടുക്കപ്പെട്ടത്. റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയായ നിതാ അംബാനി പാരിസിലെത്തിയപ്പോൾ ചിലരെങ്കിലും അവരുടെ വസ്ത്രത്തെ ശ്രദ്ധിച്ചിരിക്കാം. ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ’ ലുക്കിൽ എത്തിയ നിത അംബാനിയുടെ വസ്ത്രത്തിന്റെ വില അറിയാമോ?  

അന്താരാഷ്ട്ര വേദിയിൽ ചാനൽ ട്വീഡ് ബ്ലേസർ ധരിച്ചാണ് നിത എത്തിയത്. ചാനലിൻ്റെ സിഗ്നേച്ചർ ചെയിൻ-ലിങ്ക്  ഡിസൈൻ ആണ് ബ്ലേസറിൽ ഉപയോഗിച്ചിരിക്കുന്നത്. ചാനൽ ബ്ലേസറിന്റെ വില വരുന്നത്   6,891 ദിർഹമാണ്. അതായത്, 1.57 ലക്ഷം ഇന്ത്യൻ രൂപ. 

നിത അംബാനി ആദ്യമായി ഐഒസിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് 2016ലെ റിയോ ഡി ജനീറോ ഒളിമ്പിക്സിലാണ്. ഇന്ത്യയുടെ പ്രതിനിധിയായി എത്തുന്ന ആദ്യ വനിത എന്ന നിലയില്‍ നിത അംബാനി ശ്രദ്ധ നേടിയിരുന്നു. കായികരംഗത്തെ ഇന്ത്യയുടെ സമീപകാല വളര്‍ച്ചയില്‍ റിലയന്‍സ് ഫൗണ്ടേഷന്റെ പങ്ക് വളരെ വലുതാണ്. എല്ലാ തട്ടിലുള്ളവർക്കും പ്രാധാന്യം നൽകി, ഒപ്പം താഴെത്തട്ടിലുള്ള വിഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ നൽകിയാണ് പ്രവര്‍ത്തനം. അതിനാൽ തന്നെ എല്ലാ തലങ്ങളിലുമുള്ള 2.9 ദശലക്ഷം കുട്ടികളിലേക്കും യുവജനങ്ങളിലേക്കുമാണ് ഇതിന്റെ ഗുണങ്ങൾ എത്തി. 

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ തുടർച്ചയായി പാരിസ് ഒളിമ്പിക്സിനോട് അനുബന്ധിച്ച് ചരിത്രത്തിലാദ്യമായി ഇന്ത്യ ഹൗസും റിലയന്‍സ് തുറക്കുന്നുണ്ട്.

  • Related Posts

    ഗ്ലിഫ് മാട്രിക്‌സ്, കാമറകളെല്ലാം 50 എംപി; നത്തിങ് ഫോൺ 3 ഇന്ത്യൻ വിപണിയിൽ.
    • July 2, 2025

    കാത്തിരിപ്പിനൊടുവിൽ നത്തിങ് ഫോൺ 3 ഇന്ത്യൻ‌ വിപണിയിൽ അവതരിപ്പിച്ചു. പരിഷ്കരിച്ച ഗ്ലിഫ് മാട്രിക്സ് ലൈറ്റിങും ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകളുമായാണ് ഫോൺ എത്തിയിരിക്കുന്നത്. നത്തിങ് ഫോൺ വിപണിയിൽ പ്രിയങ്കരമായി മാറിക്കൊണ്ടിരിക്കുകയാണ്. നത്തിങ്ങിന്റെ ആദ്യ പ്രീമിയം മോഡൽ സ്മാർട്‌ഫോൺ ആണ് ഫോൺ 3.…

    Continue reading
    ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു
    • April 30, 2025

    ക്രിമിനൽ അഭിഭാഷകൻ അഡ്വ.ബി.എ.ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ കഴിയവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പെരുമ്പാവൂരിലെ ജിഷ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്, പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബരി…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം