ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ലയണൽ മെസി. ഈ ലോകകപ്പിലെ ഏഴാമത്തെ ഗോളാണ് കേപ് വെര്‍ദെയ്‌ക്കെതിരെ മെസി നേടിയത്. പുരുഷ-വനിതാ ഫുട്‌ബോള്‍ ചരിത്രത്തില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന തന്റെ സ്വന്തം റെക്കോര്‍ഡാണ് മെസി പുതുക്കിയത്. ഇതോടെ ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടിയുള്ള മത്സരത്തില്‍ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെ മെസി മറികടന്നു.

ആറു ഗോളുകളുമായി എംബാപ്പെ തൊട്ടുപിന്നിലുണ്ട്. അതിനിടെ ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായ എട്ടു കളികളില്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി. മെസിക്ക് പിന്നാലെ ഹാരി കെയ്‌നും എർലിങ് ഹാളണ്ടും അഞ്ച് ഗോളുകളുമായി ശക്തമായ പോരാട്ടത്തിലാണ്. ഒസ്മാൻ ഡെംബലെ, വിനീഷ്യസ് ജൂനിയർ, ഇസ്മയില സാർ എന്നിവർ നാല് ഗോളുകൾ വീതം നേടി ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

അര്‍ജന്റീനയ്ക്കായി മെസി തുടര്‍ച്ചയായി സ്‌കോര്‍ ചെയ്യുന്ന അഞ്ചാമത്തെ നോക്കൗട്ട് മത്സരമാണിത്. കഴിഞ്ഞ ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ റൗണ്ട് ഓഫ് 16 മത്സരത്തിലാണ് മെസിയുടെ ഈ ഗോള്‍വേട്ട ആരംഭിച്ചത്. അന്ന് അദ്ദേഹം ഒരു ഗോള്‍ നേടിയിരുന്നു. തുടര്‍ന്ന് ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും യഥാക്രമം നെതര്‍ലന്‍ഡ്സിനും ക്രൊയേഷ്യയ്ക്കുമെതിരെ ഓരോ പെനാല്‍റ്റി ഗോളുകള്‍ വീതം അദ്ദേഹം നേടി. ഫൈനലില്‍ ഫ്രാന്‍സിനെതിരെ രണ്ട് ഗോളുകള്‍ കൂടി അടിച്ചുകൂട്ടി അദ്ദേഹം ആ ടൂര്‍ണമെന്റ് ഗംഭീരമായി അവസാനിപ്പിച്ചു.

Related Posts

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
  • August 18, 2026

ഡൽഹി: 2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം. മലയാളികളായ പാലക്കാട് സ്വദേശി മുഹമ്മദ് അജ്മൽ വി, ബാഡ്മിന്റൺ താരമായ കണ്ണൂർ സ്വദേശിനി ട്രീസ ജോളി എന്നിവർ അർജുന പുരസ്കാരങ്ങൾ നേടി. ദിവ്യ ദേശ്മുഖ്, തേജസ്വിൻ ശങ്കർ,…

Continue reading
‘ഫോട്ടോ പതിപ്പിച്ച ID കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കും’
  • August 18, 2026

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷർ ഗ്യാനേഷ് കുമാറും. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഗ്യാനേഷ് കുമാർ അമേരിക്കൻ ഭരണകൂടത്തിലുള്ളവരോട് ചോദിച്ചതായി ട്രംപ് പറഞ്ഞു. അമേരിക്കൻ തിരഞ്ഞെടുപ്പിൽ…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി