എന്‍എഫ്ആര്‍ സ്ക്രിപ്റ്റ് പിച്ചിം​ഗ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് മഹേഷ് നാരായണന്‍

രജിസ്ട്രേഷൻ ഓഗസ്റ്റ് 30 വരെ

നിയോ ഫിലിം റിപബ്ലിക്കിന്‍റെ ഭാ​ഗമായി സംഘടിപ്പിക്കുന്ന സ്ക്രിപ്റ്റ് പിച്ചിം​ഗ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് സംവിധായകന്‍ മഹേഷ് നാരായണന്‍. എറണാകുളം ഷേണായ്സ് തിയറ്ററിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. എന്‍എഫ്ആര്‍ സ്ക്രിപ്റ്റ് പിച്ചിംഗ് ഫെസ്റ്റിവലിലൂടെ ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ആനിമേഷൻ ഫിലിംസ് എന്നിവയുടെ തിരക്കഥകള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് തുറക്കുന്നത്.  

പരിചയസമ്പന്നരിൽ നിന്ന് മാർ​ഗനിർദേശം ലഭിച്ചശേഷം പിച്ചിംഗ് കഴിവുകൾ മെച്ചപ്പെടുത്താനും തെരഞ്ഞെടുത്ത ഇൻവെസ്റ്റേഴ്സിലേക്ക് അവരുടെ സ്ക്രിപ്റ്റുകൾ പിച്ച് ചെയ്യുവാനും ഇത് സഹായിക്കും. ഇത് അടിസ്ഥാനമാക്കി അവരുടെ ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ആനിമേഷൻ ഫിലിമുകൾ എന്നിവ നിർമ്മിക്കാനുള്ള വഴികളാണ് യാഥാർഥ്യമാവുന്നത്. ചലച്ചിത്ര വ്യവസായത്തിലെ സാധ്യതയുള്ള ഇൻവെസ്റ്റർമാരുമായും നിർമ്മാതാക്കളുമായും മറ്റ് പ്രധാന പങ്കാളികളുമായും ബന്ധപ്പെടാനുള്ള അപൂർവ്വ അവസരം കൂടിയാണ് ഇത്.

എന്‍എഫ്ആര്‍ സ്ക്രിപ്റ്റ് പിച്ചിംഗ് ഫെസ്റ്റിവലിലേക്കുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 30 വരെ ഫെസ്റ്റിവൽ വെബ്സൈറ്റ് വഴി സ്വീകരിക്കും. നിങ്ങളുടെ കഥകൾ ഇപ്പോൾ തന്നെ സമർപ്പിക്കുക, https://nfrkochifestival.com/nfr-script-pitching-festival/ (ലിങ്ക് ബയോയിൽ ലഭ്യമാണ്)

  • Related Posts

    ഭ്രമയുഗം ഉൾപ്പെടെ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും; IFFK നാളെ കൊടിയിറങ്ങും
    • December 19, 2024

    കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ കൊടിയിറങ്ങും. ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും. മമ്മൂട്ടി ചിത്രം ഭ്രമയുഗം ഉൾപ്പെടെയുള്ള സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുക. തലസ്ഥാനനഗരിയിൽ നടക്കുന്ന സിനിമയുടെ ഉത്സവത്തിന് കൊടിയിറങ്ങാൻ ഇനി ഒരു നാൾ കൂടി മാത്രം. രാഹുൽ…

    Continue reading
    സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
    • December 2, 2024

    നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റ് കളി പ്രമേയമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ സംവിധായകൻ സക്കറിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് കമ്മ്യൂണിസ്റ്റ്…

    Continue reading

    You Missed

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

    ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

    ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

    ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

    ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

    ‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

    ‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

    സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്

    സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്