എന്റെ പൊന്നോ വേണ്ടേ വേണ്ട, ലഹരി ജീവിതം തകര്‍ക്കും, ആളിപ്പടരട്ടെ ബോധവത്ക്കരണത്തിന്റെ തീ; ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം

ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം. ലഹരിമുക്തമായ അന്താരാഷ്ട്ര സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്. കേരളത്തില്‍ മയക്കുമരുന്ന മാഫിയകള്‍ക്കെതിരെ ‘ഓപ്പറേഷന്‍ തൂഫാന്‍- ദ നാര്‍ക്കോ ഹണ്ട് ‘ തുടരുമ്പോഴാണ് ഈ വര്‍ഷത്തെ മയക്കുമരുന്ന് വിരുദ്ധദിനം ആചരിക്കുന്നത്.

ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തികളുടെ ആരോഗ്യത്തെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തിന്റെ സുരക്ഷിതത്വത്തെയും സാമ്പത്തിക ഭദ്രതയെയും വരെ തകിടം മറിക്കുന്നു. കുട്ടികളിലും കൗമാരക്കാരിലും വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുക എന്നതും അവരെ ഇതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതുമാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ പ്രധാന ലക്ഷ്യം. 1987 ഡിസംബര്‍ 7-നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ജൂണ്‍ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയത്.

ലഹരി വില്‍പനയുടെ ഉള്ളറകള്‍ വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് നിരവധി സംഘങ്ങള്‍ അറസ്റ്റിലായി. പുതിയ സര്‍ക്കാര്‍ മയക്കുമരുന്ന് ശൃംഖലകള്‍ക്ക് തടയിടാനായി ‘ഓപ്പറേഷന്‍ തൂഫാന്‍: ദ നാര്‍ക്കോ ഹണ്ട്’ പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ 3657 കേസ്സുകളിലായി 3931 പേരെയാണ് കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്.

ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായി കാണാതെ, അവരെ ഒരു രോഗിയായി പരിഗണിച്ച് കൃത്യമായ ചികിത്സയും മാനസിക പിന്തുണയും നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരിക കൂടി ഈ ദിനാചരണത്തിന്റെ ലക്ഷ്യമാണ്. മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഓരോ മലയാളിയും അണിചേരാന്‍ ഈ ദിനത്തില്‍ ആഹ്വാനം ചെയ്യുന്നു.

Related Posts

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം
  • August 10, 2026

എസ് സുരേഷിനെ മാറ്റണം, ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം. സ്റ്റേറ്റ് ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ഫണ്ട്‌ തട്ടിപ്പ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാൻ ആകില്ലന്ന് മുരളീധരപക്ഷം. തട്ടിപ്പ് നടത്തിയവരെ നിയമിച്ചത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണെന്നും നേതൃത്വത്തിന് ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു…

Continue reading
‘എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല, ഒരു കാലത്തും നടത്താത്ത അത്ര തിരച്ചിൽ നടത്തുന്നു’; മുഖ്യമന്ത്രി നീണ്ടകരയിൽ
  • August 10, 2026

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. മുഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ നീ​ണ്ട​ക​ര​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി. മ​ന്ത്രി ഷിബു ബേ​ബി ജോ​ണും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു.ഗൗ​ത​മി​നെ കാ​ണാ​താ​യി പ​ത്താം നാളാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഗൗ​ത​മി​ന്‍റെ അ​മ്മ രേ​ഷ്മ​യു​മാ​യി…

Continue reading

You Missed

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച