ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ

ഫിഫ ലോകകപ്പിൽ മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ. എതിരില്ലാത്ത മൂന്ന് ഗോളിന് സ്കോട്ട്‍ലൻഡിനെ തോൽപ്പിച്ച് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടി. ഒരു ഗോൾ മാത്യുസ് കുന്യയുടെ വകയായിരുന്നു. പകരക്കാരനായി സൂപ്പർ താരം നെയ്മർ ജൂനിയർ കളത്തിലെത്തി.

മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ ആദ്യ പ്രഹരം. ആദ്യ പകുതിയുടെ അധിക സമയത്ത് ആയിരുന്നു ലീഡുയർത്തി രണ്ടാം ​ഗോൾ വിനീഷ്യസ് നേടിയത്. 60-ാം മിനിറ്റിലായിരുന്നു കുന്യയുടെ ഗോൾ. 22-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ വീണ്ടും പന്ത് വലയിൽ എത്തിച്ചെങ്കിലും വാർ പരിശോധനയ്ക്കു ശേഷം റഫറി ​ഗോൾ നിഷേധിക്കുകയായിരുന്നു.

മൂന്നു മത്സരങ്ങളിൽ രണ്ടു ജയവും ഒരു സമനിലയുമായി ബ്രസീൽ ​ഗ്രൂപ്പ് സിയിൽ ഒന്നമതായാണ് ഫിനീഷ് ചെയ്തത്. ഏഴ് പോയിന്റാണ് കാനറികൾ നേടിയത്. സൂപ്പർ താരം നെയ്‌മാർ 76-ാം മിനിറ്റിൽ പകരക്കാരനായി കളിക്കാനിറങ്ങി. ഈ ലോകകപ്പിൽ ആദ്യമായാണ് നെയ്‌മാർ കളത്തിലെത്തുന്നത്. ബ്രസീലിനായി 980 ദിവസങ്ങൾക്കു ശേഷമർ നെയ്മർ കളിക്കാനിറങ്ങിയത്. പരിക്കിനെ തുടർന്ന് രണ്ടു വർഷത്തിലേറെയായി താരം ടീമിന് പുറത്തായിരുന്നു.

Related Posts

ശബരിമലയിലെ സ്വർണ കിരീടവും കവർന്നു; സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം
  • September 24, 2026

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടവും കവർന്നു. സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന അമ്പത്തിയഞ്ച് പവനിലേറെ തൂക്കമുള്ള കീരീടം കാണാനില്ലെന്ന് തിരുവാഭരണങ്ങളുടെ കണക്കെടുപ്പിൽ സ്ഥിരീകരിച്ചു. സ്വർണകിരീടത്തിന്റെ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് സ്ട്രോങ് റൂമിലുള്ളത്. തമിഴ്നാട്ടിൽനിന്നുള്ള ഭക്തർ സമർപ്പിച്ച സ്വർണ്ണകിരീടമാണ്…

Continue reading
ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
  • September 23, 2026

ജപ്പാന്‍: രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരം ചുമന്നെത്തിയ മീരാബായ് ചനു നിരാശപ്പെടുത്തിയില്ല. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചനു. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. 1998 ബാങ്കോക്ക്…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ