വെനസ്വേലയിൽ വൻഭൂകമ്പം: 7.1 തീവ്രത രേഖപ്പെടുത്തി, നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു

വെനസ്വേലയിൽ വൻഭൂകമ്പം. 7.1 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കരാക്കസിൽ കെട്ടിടങ്ങൾ തകർന്നു. യാരാക്വ പ്രവിശ്യയിൽ 13.1 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരങ്ങളിൽ, അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രങ്ങൾ പറഞ്ഞു.

പ്യൂർട്ടോ റിക്കോയ്ക്കും വിർജിൻ ദ്വീപുകൾക്കും സുനാമി ഭീഷണി. മൊണ്ടാൽബാനിൽ നിന്ന് 28 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഭൂകമ്പം ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ ചിലത് ആ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വെനസ്വേലയിലെ സാഹചര്യം ഭയാനകമാണെന്ന് വെനസ്വേലൻ ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ അറിയിച്ചു. വ്യാപകമായ ആൾനാശവും വ്യാപകമായ നാശനഷ്ടവും ഉണ്ടായിട്ടുണ്ടാകാമെന്ന് യു എസ് ജിയോളജിക്കൽ സർവേ. ആയിരക്കണക്കിനു പേർ മരിച്ചിട്ടുണ്ടാകാമെന്നും യു എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.

മരണനിരക്ക് സ്ഥിരീകരിക്കാനായിട്ടില്ലെന്നും യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജപ്പാനിലും ഭൂകമ്പം ഉണ്ടായി. 6.9 തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. സുനാമി മുന്നറിയിപ്പില്ല. ഇവാട്ടെ പ്രിഫെക്ചറിന്റെ തീരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

Related Posts

‘എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല, ഒരു കാലത്തും നടത്താത്ത അത്ര തിരച്ചിൽ നടത്തുന്നു’; മുഖ്യമന്ത്രി നീണ്ടകരയിൽ
  • August 10, 2026

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. മുഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ നീ​ണ്ട​ക​ര​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി. മ​ന്ത്രി ഷിബു ബേ​ബി ജോ​ണും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു.ഗൗ​ത​മി​നെ കാ​ണാ​താ​യി പ​ത്താം നാളാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഗൗ​ത​മി​ന്‍റെ അ​മ്മ രേ​ഷ്മ​യു​മാ​യി…

Continue reading
പിഎം ശ്രീ; യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ്
  • August 10, 2026

പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ മറുപടി കൂടി പുറത്ത് വന്നതോടെ പിന്മാറിയില്ലെങ്കില്‍ തിരിച്ചടിയെന്നാണ് ലീഗ് വിലയിരുത്തല്‍. വരുന്ന യുഡിഎഫ് യോഗത്തില്‍ മുസ്ലീം ലീഗന്റെ പിഎം ശ്രീ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കാനാണിപ്പോള്‍ നേതൃത്വത്തിന്റെ…

Continue reading

You Missed

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച