പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

പി. എം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും. പദ്ധതി നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കാൻ കൂട്ടാക്കാതിരുന്ന പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ, ധാരണപത്ര പ്രകാരം പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും വാദിച്ചു. പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ വല്ലാത്ത ഒത്തുകളി നടക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഭരണത്തിൽ ഇരിക്കെ എന്തു കൊണ്ട് കരാറിൽ ഒപ്പിട്ടുവെന്ന് വ്യക്തം ആക്കാൻ പ്രതിപക്ഷവും തയാറായില്ല.

പി. എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം സഭാ തലത്തിൽ എത്തിയപോഴും ആരോപണ പ്രത്യാരോപണങ്ങൾക്ക് ഒരു കുറവുമില്ല. ധാരണപത്രത്തിൽ ഒപ്പുവെച്ച എൽഡിഎഫ് നടപടിയാണ് സംസ്ഥാനത്തെ കുരുക്കിലാക്കിയത് എന്നാണ് സർക്കാർ നിലപാട്. ധാരണ പത്രത്തിന് നിയമ സാധുത ഇല്ലെന്ന് വാദമാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പ്രതിപക്ഷം ഉന്നയിച്ചത്.യുഡിഎഫ് സർക്കാർ പി എം ശ്രീയുടെ അംബാസിഡറായി മാറിയെന്നും പ്രതിപക്ഷം ആരോപിച്ചു.

പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ മന്ത്രിസഭാ ഉപസമിതി പരിശോധിക്കുകയാണെന്നും സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നുമാണ് സർക്കാരിൻ്റെ ഉറപ്പ്. പി എം ശ്രീ പദ്ധതി ബിജെപി അജണ്ടയാണ്.സർക്കാർ അതിൽ കീഴടങ്ങുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

നിയമസഭയിലെ സംവാദം കഴിയുമ്പോഴും എന്തുകൊണ്ട് പിഎം ശ്രീ പദ്ധതി ഒപ്പുവെച്ചു എന്ന് വ്യക്തമാക്കാൻ ഇടതുപക്ഷമോ , പ്രതിപക്ഷത്ത് ഇരിക്കെ എതിർത്ത പദ്ധതി നടപ്പിലാക്കി എന്ന് പ്രഖ്യാപിക്കാൻ യുഡിഎഫോ തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. പി.എം ശ്രീ പദ്ധതി സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി ഇന്ന് ചേരും.

Related Posts

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍
  • September 25, 2026

തിരുവനന്തപുരം: ശബരിമല മണ്ഡലകാല മുന്നൊരുക്കം നേരിട്ട് അറിയിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരനുമായി കൂടിക്കാഴ് നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി…

Continue reading
നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
  • September 25, 2026

തൃശൂര്‍: മഹിളാ മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗം. വനിതാ ശിശുക്ഷേമ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഗുരുവായൂര്‍ സ്വദേശിയാണ് നിവേദിത. കേരളത്തിലെ സ്ത്രീകള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് നിവേദിത പ്രതികരിച്ചു. (Nivedita…

Continue reading

You Missed

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല