പിഎം ശ്രീ പദ്ധതി: ‘എല്ലാം ചെയ്തത് മുൻ സർക്കാർ; ഈ സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ല’; മന്ത്രി എൻ ഷംസുദ്ദീൻ

പിഎം ശ്രീ പദ്ധതി വിവാദം അടിയന്തരപ്രമേയമായി നിയമസഭയിൽ ഉന്നയിച്ച് സർക്കാരിനെതിരെ പ്രതിപക്ഷം. സിപിഐ അംഗം പി പ്രസാദാണ് വിഷയം ഉന്നയിച്ചത്. പുതിയ സർക്കാർ ഒരു കരാറിലും ഒപ്പു വച്ചിട്ടില്ലെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും വിദ്യഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ സഭയിൽ പറഞ്ഞു. അടിയന്തിര പ്രമേയ നോട്ടീസിൽ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

മുൻ സർക്കാർ പിഎം ശ്രീ പദ്ധതിയിൽ സ്വീകരിച്ച നടപടികൾ നിയമസഭയിൽ വായിച്ച് മന്ത്രി എൻ ഷംസുദ്ദീൻ. എല്ലാം ചെയ്തത് മുൻ സർക്കാരാണെന്നും ഈ സർക്കാർ ഒരു നടപടിയും എടുത്തിട്ടില്ലെന്നും മന്ത്രി എൻ ഷംസുദ്ദീൻ സഭയിൽ വ്യക്തമാക്കി. 2024ൽ തന്നെ പി. എം ശ്രീ പദ്ധതി നടപ്പിലാക്കുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി കത്ത് അയച്ചിരുന്നു. റാണി ജോർജ് സെക്രട്ടറിയായിരിക്കുമ്പോഴാണ് കത്തയച്ചതെന്ന് മന്ത്രി പറഞ്ഞു.

2024 ജൂലൈിൽ ചേർന്ന പി.എം ശ്രീ പദ്ധതി ചർച്ച ചെയ്യാൻ ചേർന്ന കമ്മിറ്റിയും നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. 2025 ഒക്ടോബറിൽ 16 ന് ധാരണ പത്രത്തിൽ ഒപ്പിട്ടു. ഇരുട്ടിൻ്റെ മറവിൽ മുൻ സർക്കാർ കരാർ ഒപ്പിട്ടു. ധാരണ പത്രത്തിൽ ഒപ്പിട്ട് ഈ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയവരാണ് ഈ സംസാരിക്കുന്നത്. ഒപ്പിടാതെ മാറിനിന്നിരുന്നെങ്കിൽ ഈ കുഴപ്പം ഉണ്ടാകില്ലായിരുന്നു. ധാരണ പത്രത്തിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രസർക്കാരിന് മാത്രമാണ്. ഇതാണ് ഇടതുപക്ഷം ഒപ്പിട്ട കരാറിലെ വ്യവസ്ഥ. കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷമെന്ന് മന്ത്രി കുറ്റപ്പെടുത്തി.

യുഡിഎഫ് സർക്കാർ ഒരു കരാറിലും ഒപ്പിട്ടിട്ടില്ല. എൽഡിഎഫ് ചെയ്തതുപോലെ നിഗൂഢമായ ഒരു പ്രവർത്തിയും ചെയ്തിട്ടില്ല. സംസ്ഥാന താൽപര്യത്തിനായി പിണറായി സർക്കാർ ഒപ്പുവച്ച കരറനിതിരെ വ്യാജ പ്രചാരണമാണ് ഇപ്പോൾ നടത്തുന്നത്. ഒപ്പിട്ട കരാർ റദ്ദാക്കി എന്നാണ് എൽഡിഎഫിന്റെ വാദം. കരാർ റദ്ദാക്കണമെന്നോ, തുടർനടപടികൾ വേണ്ടെന്നോ പറയുന്നില്ല. ആശയങ്ങൾ ചർച്ചചെയ്യാൻ രൂപീകരിച്ച മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് വരുന്നത് വരെ ധാരണപത്രം നടപ്പാക്കുന്നത് താൽക്കാലികമായി നീട്ടി വെക്കണം എന്നാണ് എൽഡിഎഫ് സർക്കാർ ആവശ്യപ്പെട്ടത്. ഇത് കേന്ദ്രത്തിന് അറിയിച്ചുകൊണ്ട് കത്തെഴുതി. ഇത് നിയമപരമായി നിലനിൽക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ അവകാശങ്ങൾ ബലി കഴിച്ചാണ് നിങ്ങൾ കരാറിൽ ഒപ്പിട്ടത്. പിഎം ശ്രീ ഒപ്പിട്ടത് കുട്ടികളുടെ ഭാവിക്ക് എന്നാണ് മുൻ വിദ്യാഭ്യാസ മന്ത്രി എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്. എൽ‌ഡിഎഫ് പിഎം ശ്രീയുടെ പ്രചാരകരായി. സർക്കാർ മുൻ സർക്കാരിന്റെ തുടർച്ച മാത്രം.സർക്കാർ കാലാവധി തീരും വരെ ഉപസമിതി യോഗം ചേർന്നില്ല. കരാറിൽ ഒപ്പിട്ട് പ്രതിസന്ധിയിലാക്കിയത് മുൻ സർക്കാരാണെന്ന് നിയമസഭയിൽ മന്ത്രി വ്യക്തമാക്കി.

Related Posts

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്
  • September 24, 2026

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിൽ പരിശോധന തുടരും എന്നുമാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ…

Continue reading
‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി
  • September 24, 2026

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന പേരിലെ തട്ടിപ്പ് കേസില്‍ റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണമെന്ന ആവശ്യവുമായി റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് നീക്കം. എന്നാല്‍ ഈ ഡോളര്‍…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ