‘ഇത്തവണത്തെ പിറന്നാൾ അവൾ മറക്കില്ല’; കണ്മണിക്ക് നൽകിയ സർപ്രൈസിനെ കുറിച്ച് മുക്ത

ഏതാനും ദിവസം മുന്‍പായിരുന്നു കണ്‍മണിയുടെ പിറന്നാള്‍. 

ടുത്തിടെയായിരുന്നു മുക്തയുടെ മകൾ കണ്‍മണി 8ാം പിറന്നാള്‍ ആഘോഷിച്ചത്. പ്രിയപ്പെട്ടവരെല്ലാം പിറന്നാള്‍ ദിനത്തില്‍ കണ്‍മണിക്ക് ആശംസ അറിയിച്ചിരുന്നു. പിറന്നാളാഘോഷത്തെക്കുറിച്ച് പറഞ്ഞുള്ള മുക്തയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. 

ഇത്തവണത്തെ ബര്‍ത്ത് ഡേയ്ക്ക് പ്ലാന്‍ഡായിട്ട് ഒന്നും ചെയ്യുന്നില്ല. ഞങ്ങളുമായി പുറത്ത് പോവാന്‍ അവള്‍ക്ക് ഭയങ്കര ഇഷ്ടമാണ്. എവിടേക്കെങ്കിലും ഫാമിലിയായിട്ട് പോവാം അമ്മാ എന്ന് അവള്‍ കുറേയായി ചോദിക്കുന്നു. ഞങ്ങള്‍ പോവുന്ന കാര്യമൊന്നും പറഞ്ഞിട്ടില്ല. നാല് വര്‍ഷം മുന്‍പായിരുന്നു അവള്‍ക്ക് സൈക്കിള്‍ വാങ്ങിക്കൊടുത്തത്. അത് ഇപ്പോഴും ചവിട്ടുന്നുണ്ട്. കുറച്ചൂടെ വലുത് മേടിച്ച് തരുമോ പപ്പേയെന്ന് എപ്പോഴും ചോദിക്കാറുണ്ട്. സൈക്കിള്‍ മേടിക്കുന്ന കാര്യവും പറഞ്ഞിരുന്നില്ല”, എന്നാണ് മുക്ത വീഡിയോയിൽ പറയുന്നത്. 

മദേഴ്‌സ് ഡേയ്ക്കും ഫാദേഴ്‌സ് ഡേയ്ക്കുമെല്ലാം അവള്‍ കഷ്ടപ്പെട്ട് കാര്‍ഡൊക്കെ കൊണ്ട് തരാറുണ്ട്. അതുകൊണ്ട് ചെറിയ രീതിയില്‍ വീടൊക്കെ ഡെക്കറേറ്റ് ചെയ്യുന്നുണ്ട്. ഇതെന്തായാലും കണ്‍മണിക്ക് സര്‍പ്രൈസാവും. ഇത്തവണ ഒന്നും ഇല്ലെന്നല്ലേ ഞങ്ങള്‍ പറഞ്ഞത്. താങ്ക് യൂ പറഞ്ഞ് സൈക്കിള്‍ കെട്ടിപ്പിടിക്കുകയായിരുന്നു കണ്‍മണി. കേക്ക് മുറിച്ച് കഴിഞ്ഞ് പതിവ് പോലെ മകളെ സ്‌കൂളില്‍ വിടുകയായിരുന്നു മുക്ത.

സ്‌കൂളില്‍ നിന്നും മകളെ പിക്ക് ചെയ്തതിന് ശേഷമായിരുന്നു റിസോര്‍ട്ടിലേക്ക് പോയത്. എവിടേക്കാണ് പോവുന്നതെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു കണ്‍മണി പറഞ്ഞത്. രണ്ട് ദിവസം ഇനി റിസോര്‍ട്ടിലാണെന്ന് പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. റിസോര്‍ട്ടില്‍ വെച്ചുള്ള കേക്ക് കട്ടിംഗിലും കണ്‍മണി തുള്ളിച്ചാടുകയായിരുന്നു. 

“ഇവിടെന്തോ കല്യാണമുണ്ടെന്ന് തോന്നുന്നുവെന്നായിരുന്നു അവള്‍ നേരത്തെ എന്നോട് പറഞ്ഞത്. അവളുടെ പിറന്നാളാഘോഷത്തിന്റെ ഒരുക്കങ്ങളാണെന്ന് അവള്‍ക്കറിയില്ല. ഇത്തവണത്തെ ബര്‍ത്ത് ഡേ അവളെന്തായാലും മറക്കില്ലെ”ന്നുമായിരുന്നു മുക്ത പറഞ്ഞത്. ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച പിറന്നാളാഘോഷമാണ് ഇത്തവണത്തേതെന്നായിരുന്നു കണ്‍മണി പറഞ്ഞത്. അമ്മയോടും പപ്പയോടും ഒരുപാട് സ്‌നേഹമെന്നും കൺമണി പറയുന്നുണ്ട്. 

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി