ബസ് കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് ടിപ്പര്‍ മറിഞ്ഞു; അപകടം കൊട്ടാരക്കര നീലേശ്വരത്ത്; മൂന്ന് പേര്‍ മരിച്ചു

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പില്‍ കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് പാഞ്ഞുകയറി വന്‍ അപകടം. കുട്ടികള്‍ വാഹനത്തിനടിയില്‍ അകപ്പെട്ടു. കുട്ടികളെ പുറത്തെടുക്കാന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തിവരികയാണ്. മൂന്ന് പേര്‍ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

ടിപ്പര്‍ ലോറി അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണ് കയറ്റി വരികയായിരുന്നു ടിപ്പര്‍ ലോറി. എത്ര പേരാണ് അപകടത്തില്‍പ്പെട്ടതെന്നതില്‍ അവ്യക്തത തുടരുകയാണ്. പുറത്തെടുത്തവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് നാട്ടുകാര്‍ അറിയിച്ചു. പൊലീസും ഫയര്‍ ഫോഴ്‌സും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി വരികയാണ്.

പന്ത്രണ്ടോളം കുട്ടികള്‍ വെയിറ്റിങ് ഷെഡ്ഡിലുണ്ടായിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ടിപ്പര്‍ പാഞ്ഞുവരുന്നത് കണ്ടതോടെ ഇതില്‍ ചിലര്‍ ഓടിമാറി. എട്ടുപേരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനമെന്ന് വാര്‍ഡ് മെമ്പര്‍ ജലജ ട്വന്റിഫോറിനോട് പറഞ്ഞു. അമിത വേഗതയില്‍ പാഞ്ഞുവന്ന ടിപ്പര്‍ ഒരു മതിലില്‍ ഇടിച്ചാണ് നിന്നതെന്നും തകര്‍ന്ന മതിലിന്റെ അവശിഷ്ടങ്ങള്‍ നീക്കിയാണ് കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Posts

ശബരിമലയിലെ സ്വർണ കിരീടവും കവർന്നു; സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം
  • September 24, 2026

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടവും കവർന്നു. സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന അമ്പത്തിയഞ്ച് പവനിലേറെ തൂക്കമുള്ള കീരീടം കാണാനില്ലെന്ന് തിരുവാഭരണങ്ങളുടെ കണക്കെടുപ്പിൽ സ്ഥിരീകരിച്ചു. സ്വർണകിരീടത്തിന്റെ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് സ്ട്രോങ് റൂമിലുള്ളത്. തമിഴ്നാട്ടിൽനിന്നുള്ള ഭക്തർ സമർപ്പിച്ച സ്വർണ്ണകിരീടമാണ്…

Continue reading
മാസപ്പടി കേസ്: ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു; പൊലീസ് അന്വേഷണം നടത്തിയേ മതിയാകൂ: മുഖ്യമന്ത്രി
  • September 23, 2026

തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു.കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോ ഞങ്ങൾ ആരും ഇല്ലായിരുന്നല്ലോ. ഞങ്ങൾക്ക് ഒരു എടുത്തു ചാട്ടവും ഇല്ലായിരുന്നു. നിയമോപദേശത്തിൽ വ്യക്തമായി സുപ്രീം കോടതി…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ