അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ജീവനക്കാര്‍ക്കെതിരെ നടപടി

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാതട്ടിപ്പില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. 40 ജീവനക്കാരെ വഴിപാടുകള്‍ എണ്ണുന്ന ചുമതലയില്‍ നിന്ന് മാറ്റി. സംഭാവനകള്‍ തിട്ടപ്പെടുത്തുന്ന വിഭാഗത്തില്‍ സുരക്ഷ ശക്തമാക്കി. ഇതിനോടകം നൂറിലധികം പേരെ എസ്‌ഐടി ചോദ്യം ചെയ്തു. പ്രതികള്‍ എന്ന് സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. അതേസമയം, ട്രസ്റ്റ് പിരിച്ചുവിടണമെന്ന ആവശ്യവുമായി കര്‍സേവകരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഇതിനിടെ, തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. പൊതു താത്പര്യം സംരക്ഷിക്കുന്നതിനും, ഭക്തരുടെ വിശ്വാസം നിലനിര്‍ത്തുന്നതിനും ഓഡിറ്റ് മേല്‍നോട്ട സംവിധാനങ്ങള്‍ രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതിന് യുപി സര്‍ക്കാരിനും ക്ഷേത്ര ട്രസ്റ്റിനും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സമയബന്ധിതമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

സംഭാവന എണ്ണുന്നതിന് പുറത്തുനിന്നുള്ളവരെ നിയമിച്ചതായി വിവരമുണ്ടായിരുന്നു. ട്രസ്റ്റ് അംഗങ്ങളുടെ ബന്ധുക്കളെ അടക്കം നിയമിച്ചതായാണ് കണ്ടെത്തല്‍. ട്രസ്റ്റ് അംഗങ്ങളുടെ ശിപാര്‍ശയെ തുടര്‍ന്നാണ് ഇത്തരം നിയമനങ്ങള്‍ നടന്നത്. ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന അനുകുല്‍ മിശ്ര പണം എണ്ണുന്നതിന് സഹോദരീ ഭര്‍ത്താവ് ലവ്കുഷ് മിശ്രയെ നിയമിച്ചതായും വിവരമുണ്ടായിരുന്നു. ജോലിസ്ഥലത്തേക്ക് പ്രവേശിക്കുമ്പോഴും പോകുമ്പോഴും തൊഴിലാളികളെ വേണ്ടത്ര പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല എന്നും അന്വേഷണസംഘം കണ്ടെത്തി.

ക്രമക്കേടുകള്‍ ഏറെയും നടന്നത് 2025 ജനുവരി-ഫെബ്രുവരിയില്‍ മഹാകുംഭമേളക്കാലത്താകാമെന്നാണ് കരുതുന്നത്. അന്ന് ക്ഷേത്രത്തില്‍ അഭൂതപൂര്‍വമായ തിരക്കുണ്ടാവുകയും സംഭാവനകള്‍ കുമിഞ്ഞുകൂടുകയും ചെയ്തിരുന്നു. ഈ സമയത്തെ രേഖകളിലാണ് എസ്.ഐ.ടി. ശ്രദ്ധയൂന്നുന്നത്. എസ്പിയും എഎപിയും ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികളുടെ ആരോപണത്തെത്തുടര്‍ന്ന് ഈ മാസം 13-നാണ് യു.പി. സര്‍ക്കാര്‍ അന്വേഷണത്തിനായി എസ്‌ഐടിയെ നിയോഗിച്ചത്.

Related Posts

പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’
  • August 20, 2026

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ വികാരാധീനനായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഉത്തരാഖണ്ഡില്‍ തനിക്ക് എതിരെ ജാതി അധിക്ഷേപം നടന്നതില്‍ സിഡബ്ല്യുസിയിലെ എല്ലാവരും പിന്തുണച്ചില്ലെന്ന് ഖര്‍ഗെ പറഞ്ഞു. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സുമുഖരായ ചില നേതാക്കള്‍ പോലും പരസ്യമായി ഒന്നും പറഞ്ഞില്ലെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ…

Continue reading
‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി
  • August 18, 2026

ഡൽഹി:ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികൾ സംയമനം പാലിച്ച് ആവശ്യങ്ങൾ അംഗീകരിപ്പിച്ചു. രാജ്യത്തെ ഓരോ വിദ്യാർത്ഥിക്കുമൊപ്പം ഉറച്ചുനിൽക്കുന്നു. ചൂഷണ സംവിധാനത്തെ വേരോടെ പിഴുതുമാറ്റം. വിദ്യാർത്ഥികളെ പിന്നോട്ട് വലിക്കാതെ മുന്നോട്ട് നയിക്കുന്ന…

Continue reading

You Missed

‘ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു’

‘ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു’

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്

കോഴിക്കോട്ടെ ED റെയ്ഡ്: വീണാ വിജയൻ രാഷ്ട്രീയ നേതാവല്ല, രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല; സണ്ണി ജോസഫ്

കോഴിക്കോട്ടെ ED റെയ്ഡ്: വീണാ വിജയൻ രാഷ്ട്രീയ നേതാവല്ല, രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല; സണ്ണി ജോസഫ്

പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’

പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി

പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനുണ്ടാകില്ല; പ്രഖ്യാപിക്കുക ഓണത്തിന് ശേഷം

പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനുണ്ടാകില്ല; പ്രഖ്യാപിക്കുക ഓണത്തിന് ശേഷം