ഓപ്പറേഷന്‍ തൂഫാന്‍; ജിഫ്രി മുത്തുകോയ തങ്ങള്‍ക്ക് ബാഡ്ജ് നല്‍കി രമേശ് ചെന്നിത്തല; ‘ജനകീയ മുന്നേറ്റമാക്കും’

പൊലീസിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനമായ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ടിന് പിന്തുണ തേടി മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ ലഹരി മുക്തമാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

സംസ്ഥാനത്തെ യുഡിഎഫ് ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ പരിപാടിയാണിതെന്നും പരിപാടിയില്‍ എല്ലാവരും പങ്കാളികളാകണമെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് സമസ്തയുടെ പരമാധ്യക്ഷന്‍ ജിഫ്രി തങ്ങളെ കണ്ട് തൂഫാന്‍ വാരിയറായി ബാഡ്ജ് നല്‍കി. ഇതുപോലെ പ്രധാനപ്പെട്ട എല്ലാവരെയും തൂഫാന്‍ വാരിയേസ് ആയി മാറ്റുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. വരും ദിവസങ്ങളില്‍ ലഹരിക്കെതിരായ ഏറ്റവും വലിയ പോരാട്ടം ഞങ്ങള്‍ നടത്തുകയാണ്. ഇതിന് എല്ലാവരുടെയും സഹായമുണ്ടാകണം. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലെ ഈ വലിയ പുഴുക്കുത്തിനെ നേരിടാന്‍ രാഷ്ട്രീയത്തിനും മറ്റ് ചിന്തകള്‍ക്കുമതീതമായി അണി നിരക്കണം – അദ്ദേഹം പറഞ്ഞു.

ലഹരി വിരുദ്ധ ദിനമായ ഈ മാസം 26ന് 140 മണ്ഡലങ്ങളിലും തൂഫാന്‍ പരിപാടി നടത്തുമെന്ന് മന്ത്രി പറഞ്ഞു. കേരളമൊട്ടാകെ ലഹരി അന്ന് തൂഫാന്‍ പരിപാടി നടത്തും. എല്ലാ സ്‌കൂളുകളിലും തൂഫാന്‍ പതാകയുയര്‍ത്തും. എല്ലാ സ്ഥലങ്ങളിലും പ്രതിജ്ഞയുണ്ടാകും. ജനപ്രതിനിധികള്‍ നേതൃത്വം നല്‍കും. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനും ഞാനും മറ്റ് മന്ത്രിമാരും എറണാകുളത്തെ പരിപാടിയില്‍ പങ്കെടുക്കും. ഇതൊരു ജനകീയ മുന്നേറ്റമാക്കി മാറ്റുകയാണ് ലക്ഷ്യം – അദ്ദേഹം പറഞ്ഞു.

Related Posts

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്
  • September 24, 2026

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിൽ പരിശോധന തുടരും എന്നുമാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ…

Continue reading
‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി
  • September 24, 2026

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന പേരിലെ തട്ടിപ്പ് കേസില്‍ റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണമെന്ന ആവശ്യവുമായി റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് നീക്കം. എന്നാല്‍ ഈ ഡോളര്‍…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ