മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍. വയനാട് യൂണിയനുമായി ബന്ധപ്പെട്ട് നടന്ന 10 ലക്ഷം രൂപയുടെ തട്ടിപ്പില്‍ അന്വേഷണം പൂര്‍ത്തിയായി. ഇക്കാര്യം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. വെള്ളാപ്പള്ളി നടേശന്‍ അടക്കമുളവരാണ് പ്രതികളാണ്. രണ്ട് കേസുകളില്‍ കൂടി അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്.

ഇന്നലെ കേസ് പരിഗണിച്ച ഘട്ടത്തില്‍ കടുത്ത വിമര്‍ശനവും മുന്നറിയിപ്പുമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. നിരന്തരം നിര്‍ദ്ദേശിച്ചിട്ടും അന്വേഷണോദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേസ് കൈകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്പി എസ് ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി. പകരം മറ്റൊരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കും. കോടതിയെ കളിയാക്കരുതെന്ന് വിമര്‍ശിച്ച സിംഗിള്‍ ബെഞ്ച്, അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ ചില സമ്മര്‍ദ്ദമുണ്ടെന്നും നിരീക്ഷിച്ചിരുന്നു.

2016ല്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് മൈക്രോ ഫിനാന്‍സ് കേസില്‍ അന്വേഷണം തുടങ്ങിയത്. പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും മൈക്രോഫിനാന്‍സ് പദ്ധതിക്കായി കോടിക്കണക്കിന് രൂപയെടുക്കുകയും വിവിധ എസ്എന്‍ഡിപി ശാഖകള്‍ വഴി വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഈ പണം ഗുണഭോക്താക്കളില്‍ എത്തിയില്ലെന്നും പണം തിരിച്ചടച്ചില്ലെന്നുമാണ് കേസ്.

Related Posts

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം
  • September 23, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം. പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായിവി ഡി സതീശന്‍ സര്‍ക്കാര്‍ മാറി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്ടറും എല്ലാം അജ്ഞാതരായ സാമ്പത്തിക ശക്തികള്‍ ആണ് സ്‌പോണ്‍സര്‍…

Continue reading
ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു
  • September 23, 2026

ഡൽഹി: ബിജെപി സംസ്ഥാന ചുമതലയുള്ള പ്രഭാരിമാരെ പുനസംഘടിപ്പിച്ചു. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രകാശ് ജാവദേക്കറെ മാറ്റി പകരം എം.നാഗരാജയ്ക്കാണ് ചുമതല നൽകിയിരിക്കുന്നത്‌. എം.വങ്കടേശനാണ് സഹപ്രഭാരി. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല നൽകിയിട്ടുണ്ട്. ലക്ഷദ്വീപിന്റെ ചുമതല ജോർജ് കുര്യന് നൽകി. കേരളത്തിൽനിന്നുള്ള…

Continue reading

You Missed

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം

ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു

ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക