കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് പ്രതി ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍. ജില്ലാ ഫൊറന്‍സിക് ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങളുള്ള ഫോണ്‍ റിസെറ്റ് ചെയ്തതായി കണ്ടെത്തിയത്. ഫോണിലെ വിവരങ്ങള്‍ മായ്ച്ച് റീസെറ്റ് ചെയ്തതായി ചോദ്യം ചെയ്യലില്‍ ജിതിന്‍ ഭാസ്‌കര്‍ സമ്മതിച്ചു.

ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയക്കും. ഫോണ്‍ തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്കയക്കാന്‍ കോടതിയില്‍ എസ്ഐടി ഇന്ന് അപേക്ഷ നല്‍കും. ജിതിന്‍ ഭാസ്‌കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്.

ജിതിന്‍ ഭാസ്‌കരന്റെ ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇന്ന് വൈകിട്ട് 5 വരെയാണ് പൊലീസ് കസ്റ്റഡി. വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യം തള്ളിയത്. പ്രതി സമര്‍പ്പിച്ച ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളുകയും, ഇദ്ദേഹത്തെ രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

ജിതിന്‍ ആണ് സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചത് എന്നതിന് തെളിവില്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതി തെളിവുകള്‍ നശിപ്പിച്ചെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.

Related Posts

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം
  • September 23, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം. പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായിവി ഡി സതീശന്‍ സര്‍ക്കാര്‍ മാറി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്ടറും എല്ലാം അജ്ഞാതരായ സാമ്പത്തിക ശക്തികള്‍ ആണ് സ്‌പോണ്‍സര്‍…

Continue reading
ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു
  • September 23, 2026

ഡൽഹി: ബിജെപി സംസ്ഥാന ചുമതലയുള്ള പ്രഭാരിമാരെ പുനസംഘടിപ്പിച്ചു. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രകാശ് ജാവദേക്കറെ മാറ്റി പകരം എം.നാഗരാജയ്ക്കാണ് ചുമതല നൽകിയിരിക്കുന്നത്‌. എം.വങ്കടേശനാണ് സഹപ്രഭാരി. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല നൽകിയിട്ടുണ്ട്. ലക്ഷദ്വീപിന്റെ ചുമതല ജോർജ് കുര്യന് നൽകി. കേരളത്തിൽനിന്നുള്ള…

Continue reading

You Missed

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം

ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു

ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക