‘UDF വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം; സർക്കാരിന് സംഘപരിവാർ വിധേയത്വം’: പിണറായി വിജയൻ

വി ഡി സതീശൻ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാരിന് സംഘപരിവാർ വിധേയത്വമെന്നും വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്നുമാണ് വിമർശനം. പകർച്ചവ്യാധി, വന്യജീവി ആക്രമണം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയും യുഡിഎഫ് സർക്കാരിനെ പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തുന്നു. സിപിഐഎം, സിപിഐ മുഖപത്രങ്ങളായ ദേശാഭിമാനിയിലും ജനയുഗത്തിലും എഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷനേതാവിന്റെ വിമർശനം.

ധവളപത്രം എൽഡിഎഫ് സർക്കാരിന്റെ നയങ്ങളുടെ അടിവേരിളക്കുന്ന രേഖയായി. നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് നയങ്ങളിൽ നിന്ന് വി ഡി സതീശൻ വ്യതിചലിച്ചുവെന്നും പിണറായി വിജയന്റെ വിമർശനം.യുഡിഎഫ് മുന്നോട്ടുവെക്കുന്ന പുതുയുഗം നാളിതുവരെ കേരളം കാത്തുസൂക്ഷിച്ച മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തിന് തുരങ്കം വയ്ക്കാനുള്ള മുദ്രവാക്യം മാത്രമാണെന്ന സൂചനയാണ് കഴിഞ്ഞുപോയ ഒരു മാസം വെളിവാക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.

കേന്ദ്ര നയത്തിനെതിരെ ഒരക്ഷരം പോലും ഉരിയാടുന്നില്ല. സംസ്ഥാനത്തിന്റെ തന്ത്രപ്രധാനമായ ഇടങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് നൽകാനുള്ള അണിയറ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് അദേഹം ആരോപിച്ചു. സർക്കാരിന്റെ സത്യപ്രതിജ്ഞ വരെ സംഘപരിവാറിന് വഴങ്ങിക്കൊടുത്തു. ആർഎസ്എസ് പരിപാടിയിൽ മൂന്നു വിസിമാർ പങ്കെടുത്തതിൽ മുഖ്യമന്ത്രിക്ക് മൗനം. ഗവർണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നു. പി എം ശ്രീ വിഷയത്തിലും യുഡിഎഫ് സർക്കാർ നയങ്ങളിൽ നിന്ന് വ്യതിചലിച്ചു. യുഡിഎഫ് വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രമെന്ന് പിണറായി വിജയൻ വിമർശിച്ചു.

Related Posts

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി
  • August 5, 2026

ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നിക്ഷേപകരെ കാണാൻ പോയെന്ന് തിങ്കളാഴ്ച അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു, എന്നാൽ കൊച്ചിയിൽ പോയതു കൊണ്ടാണ് അവിടെ വച്ച് കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ മറുപടി. രണ്ടു ദിവസം രണ്ടു…

Continue reading
വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ
  • August 5, 2026

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും താൻ ശ്രദ്ധിക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി സർവീസ് നിർത്തലാക്കില്ലെന്നും സിപി…

Continue reading

You Missed

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം