അയാള്‍ എല്ലാം അവസാനിപ്പിച്ചെന്ന് ആരാണ് പറഞ്ഞത്? തുടങ്ങിയിട്ടേയുള്ളൂ; മാന്ത്രികന്‍ മെസി

അയാള്‍ എല്ലാം അവസാനിപ്പിച്ചെന്ന് ആരാണ് പറഞ്ഞത്? സ്വപ്നത്തിലെങ്ങാനും ആര്‍ക്കെങ്കിലും അങ്ങനെ തോന്നിട്ടുണ്ടെങ്കില്‍ കണ്ണ് തുറന്നേക്കൂ…
ഇരുകയ്യുമുയര്‍ത്തി അയാളെ അഭിവാദ്യം ചെയ്യൂ. ഇനിയൊന്നും നേടാന്‍ ഇല്ലാത്തവന്റെ ആത്മവിശ്വമായോ എന്തൊക്കെ നേതിയിട്ടുമടങ്ങാത്ത അയാളിലെ ആഗ്രഹമായോ നിങ്ങള്‍ക്ക് ഈ ചലനങ്ങളെ വ്യാഖ്യാനിക്കാം. അതുമല്ലെങ്കില്‍ ഓരോന്നായി തിരുത്തിയെഴുതി തന്റെ സ്വന്തമാക്കി മാറ്റിയ കാല്‍പന്തുകളിയിലെ റെക്കോര്‍ഡ് പുസ്തകത്തില്‍ വിട്ടുപോയ അവസാന കണ്ണികള്‍ അയാള്‍ പൂരിപ്പിക്കുന്നതുമാവാം.

മെസി ആദ്യ പോരിന് ബൂട്ടുകെട്ടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് യുവതലമുറയില്‍ അയാള്‍ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന എംബാപ്പേ സെനഗളിനെതിരെ ഇരട്ടഗോള്‍ നേടി ലോകകപ്പിലെ ആകെ ഗോള്‍ നേട്ടം പതിനാലാക്കിയത്. പതിമൂന്നായിരുന്നു മെസിയുടെ ആകെ ഗോളുകള്‍. 16 ഗോളടിച്ച് കൂട്ടിയിട്ടുള്ള ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പം ആദ്യം എംബാപ്പേ എത്തുമോയെന്ന ചര്‍ച്ച നടക്കുമ്പോള്‍ കന്‍സാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിലെ പുല്‍മൈതാനത്ത് മെസി അവതരിച്ചു. സംശയത്തിന്റെ ലാഞ്ചന പോലും വേണ്ടെന്ന് അടിവരയിട്ട് ഉറപ്പിച്ച് മൂന്ന് തവണ പന്ത് വലയിലാക്കി. ഒപ്പം ഒരു പിടി റെക്കോര്‍ഡുകളും. ലോകപ്പിലെ മെസിയുടെ ആദ്യ ഹാട്രിക്. വിശ്വവേദിയില്‍ ഹാട്രി് നേടുന്ന പ്രായം കൂടിയ താരം. ഗോളുകളും അസിസ്റ്റുകളും കൂടി കൂട്ടുമ്പോള്‍ സാക്ഷാല്‍ പെലെയുടെ പേരിനൊപ്പമുണ്ടായിരുന്ന റെക്കോര്‍ഡും മെസി വെട്ടിമാറ്റി. ഇരുന്നൂറാം മത്സരത്തിനിറങ്ങിയ മെസി കരിയറിലെ ഗോള്‍നേട്ടം നൂറ്റി ഇരുപതായി ഉയര്‍ത്തിയിട്ടുണ്ട്.

തുടങ്ങിയിട്ടേയുള്ളൂ. അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ നിര്‍ഭാഗ്യത്താല്‍ മങ്ങിപ്പോയിരുന്ന നാളുകളില്‍ കേട്ട പഴിയുടെ കണക്ക് പലിശയും ചേര്‍ത്ത് പണ്ടേ വീട്ടിയതാണ്. ഇത്രയും കാലം തന്നെ ചേര്‍ത്ത് പിടിച്ച ആരാധകര്‍ക്ക് അമേരിക്കയില്‍ മെസി ഒരു വിരുന്നൊരുക്കുയാണ . ഇനിയും പകര്‍ന്ന് തന്നിട്ടില്ലാത്ത ആനന്ദം അയാളുടെ കാലുളില്‍ ബാക്കിയുണ്ടത്രേ.

Related Posts

പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി
  • November 14, 2026

ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം. ഐഒഎ തിരഞ്ഞെടുപ്പിലേക്ക് സമർപ്പിച്ച നാമനിർദേശങ്ങളിലെ എതിർപ്പുകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. പി ടി ഉഷയുടെ നാമനിർദ്ദേശം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഭാരവാഹിയും സുപ്രീം കോടതി…

Continue reading
മലയാളികളുടെ സ്വന്തം.. സഞ്ജു സാംസണ് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാള്‍
  • November 11, 2026

മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാള്‍. ട്വന്റി 20 ലോകപ്പിലെ താരമായതുള്‍പ്പടെ ഒരുപിടി മികച്ച നേട്ടങ്ങളാണ് സഞ്ജു ഈ വര്‍ഷം സ്വന്തമാക്കിയത്. തന്റെ നൂറാം അന്താരാഷ്ട്ര മത്സരവും സഞ്ജു ഈ വര്‍ഷം തന്നെ കളിക്കാനാണ് സാധ്യത. 2026… കേരളം…

Continue reading

You Missed

ലീഡറുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതം

ലീഡറുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതം

മാസ്, ക്ലാസ്, സ്വാഗ്

മാസ്, ക്ലാസ്, സ്വാഗ്

വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്

വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്

ബിജെപി വിടുന്ന കാര്യം ചേട്ടനോട് പറഞ്ഞിരുന്നു, നിന്റെ സന്തോഷവും സമാധാനവും എന്താണെന്ന് വച്ചാല്‍ അത് ചെയ്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്

ബിജെപി വിടുന്ന കാര്യം ചേട്ടനോട് പറഞ്ഞിരുന്നു, നിന്റെ സന്തോഷവും സമാധാനവും എന്താണെന്ന് വച്ചാല്‍ അത് ചെയ്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു

അരിയില്‍ ഷുക്കൂര്‍ വധക്കേസ്

അരിയില്‍ ഷുക്കൂര്‍ വധക്കേസ്