ആഭിചാരക്രിയയുടെ മറവില്‍ 15കാരിക്ക് നേരെ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്

പത്തനംതിട്ട അടൂരില്‍ ആഭിചാരക്രിയയുടെ മറവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ടി രഞ്ജുവിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇക്കഴിഞ്ഞ പത്താം തിയതിയാണ് സംഭവം നടക്കുന്നത്. ഒരു ആഭിചാര ക്രിയ നടത്താനാണ് രാത്രി രഞ്ജു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. മറ്റൊരു സുഹൃത്ത് വഴിയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ ബന്ധപ്പെടുന്നത്. എന്നാല്‍ ക്രിയകള്‍ക്കിടെ ഇയാള്‍ പെണ്‍കുട്ടിയെ ഒരു മുറിയിലേക്ക് ഒറ്റയ്ക്ക് വിളിച്ചുവരുത്തി. ശേഷം കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൊല്ലം ജില്ലയില്‍ ബിജെപിയിലെ അറിയപ്പെടുന്ന പ്രാദേശിക നേതാവായിരുന്ന രഞ്ജുവിനെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്താണ് പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.

Related Posts

DySP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ: ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി
  • November 5, 2026

തിരുവനന്തപുരം: ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി. എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്‌യു ജോയിൻ സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതിയാണ് ജിതിൻ ജോൺസൺ. മുൻ എസ്എഫ്ഐ നേതാവ് കൂടിയായ…

Continue reading
മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല
  • November 4, 2026

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത് എത്തി. ചെയർമാൻ മണി വിശ്വനാഥ് ഉൾപ്പെടെ ആറംഗ ഭരണസമിതിയാണ് ചുമതല ഏൽക്കേണ്ടത്. ചട്ടപ്രകാരമുള്ള നടപടികൾ പാലിക്കാൻ മിൽമ എംഡി…

Continue reading

You Missed

സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടാൻ കേന്ദ്ര നീക്കം: IT നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആലോചന

സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടാൻ കേന്ദ്ര നീക്കം: IT നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആലോചന

DySP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ: ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി

DySP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ: ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല

ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി

ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി

‘ട്രംപിന് വൻതിരിച്ചടി, ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’; പരിഹാസവുമായി അഭിജീത് ദീപ്‍കെ

‘ട്രംപിന് വൻതിരിച്ചടി, ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’; പരിഹാസവുമായി അഭിജീത് ദീപ്‍കെ

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ മഴ തുടരും