‘മോര്‍ഫ് ചെയ്ത നഗ്നചിത്രം ബന്ധുക്കള്‍ക്ക് അയച്ചു; ജീവിക്കാന്‍ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ലോണ്‍ ആപ്പ് നടത്തിപ്പുകാരുടെ നിരന്തര ഭീഷണി

തിരുവനന്തപുരത്ത് നഗ്നചിത്രങ്ങള്‍ അയച്ച് വീട്ടമ്മയ്ക്ക് ലോണ്‍ ആപ്പ് നടത്തിപ്പുകാരുടെ നിരന്തര ഭീഷണി. വെള്ളല്ലൂര്‍ സ്വദേശിയായ
വീട്ടമ്മ ദുരനുഭവം തുറന്നുപറഞ്ഞു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ജയ് ക്രെഡിറ്റ് എന്ന ആപ്പിന്റെ പിന്നിലുള്ളവര്‍, വീട്ടമ്മയുടെ ബന്ധുക്കള്‍ക്ക് അയച്ചു. ജീവിക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് വീട്ടമ്മ പറയുന്നു.

യൂട്യൂബില്‍ ഒരു പരസ്യം കണ്ട് ക്ലിക്ക് ചെയ്തതതാണ്. അത് ആപ്പ് ഫോണില്‍ ഇന്‍സ്റ്റാളായി. ആപ്പ് തുറന്നപ്പോള്‍ ആധാര്‍, പാന്‍, പാസ്ബുക്ക് വിവരങ്ങള്‍ കൊടുക്കാന്‍ പറഞ്ഞു. കൊടുത്തു നോക്കി. ആദ്യം റിജക്റ്റ് ചെയ്യുകയാണുണ്ടായത്. അപ്പോള്‍ തന്നെ അണ്‍ ഇന്റസ്റ്റാള്‍ ചെയ്ത് കളഞ്ഞു. പിന്നീട് അക്കൗണ്ടിലേക്ക് രണ്ട് തവണയായി 1500 രൂപ വീതം വന്നു. അങ്ങനെ ആപ്പ് വീണ്ടും ഡൗണ്‍ലോഡ് ചെയ്തു നോക്കി. ഇത് തിരിച്ചടയ്ക്കണമല്ലോ. പിന്നാലെ 7 ദിവസത്തിനുള്ളില്‍ 5000 രൂപ തിരിച്ചടയ്ക്കണമെന്ന് ഭീഷണിപ്പെടുത്തി. 5000 രൂപ നല്‍കാന്‍ കഴിയില്ല എന്ന് പറഞ്ഞതോടെ മോര്‍ഫ് ചെയ്ത
നഗ്ന ചിത്രങ്ങള്‍ അയച്ചു ഭീഷണി തുടര്‍ന്നു. വാട്‌സാപ്പിലെ പ്രൊഫൈല്‍ പിക്ചര്‍ എടുത്ത് അത് ന്യൂഡ് ഫോട്ടോ ആക്കി വേണ്ടപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കും എന്നായിരുന്നു ഭീഷണി. അപ്പോള്‍ തന്നെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി – വീട്ടമ്മ പറയുന്നു..

വീട്ടമ്മയുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു.

Related Posts

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു
  • September 19, 2026

മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ചേരി എളങ്കൂർ സ്വദേശികളായ സ്ത്രീകൾ ഉൾപ്പെട്ട ലിഫ്റ്റ് പെട്ടെന്ന്…

Continue reading
എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല
  • September 19, 2026

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഉള്‍പ്പെടെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ച വിഷയം പഠിച്ചിട്ട് കൂടുതല്‍ പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടല്‍ ആണോ എന്ന ചോദ്യത്തിന് ബിനോയ് വിശ്വം കൃത്യമായി മറുപടി…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും