ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു. മാക്സ് സാകേത് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മ്യൂണിക്കിൽ നടന്ന ഐ‌എസ്‌എസ്‌എഫ് ലോകകപ്പിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ‌ഡൽഹിയിൽ തിരിച്ചെത്തിയ അദേഹത്തെ സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഏഷ്യൻ ഗെയിംസിൽ 4 സ്വർണ്ണം ഉൾപ്പെടെ എട്ട് മെഡൽ നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ 9 സ്വർണ ഉൾപ്പെടെ 15 മെഡൽ നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ, അർജുന, ദ്രോണ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. മനു ഭാക്കർ പാരിസ് ഒളിമ്പിക്സിൽ ഇരട്ട മെഡൽ നേടിയപ്പോൾ പരിശീലകനായിരുന്നു. 1996 അറ്റ്ലാൻഡ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

1976 ജൂൺ 28 ന് ഉത്തരാഖണ്ഡിൽ ജനിച്ച റാണ 1994 ൽ മിലാനിൽ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡ് സ്കോറോടെ സ്വർണം നേടി. ആ വർഷം തന്നെ ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ സ്വർണം നേടി. മ്പത് സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ 15 മെഡലുകൾ നേടിയിട്ടുള്ള അദ്ദേഹം ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വിജയകരമായ കോമൺ‌വെൽത്ത് ഗെയിംസ് ഷൂട്ടർമാരിൽ ഒരാളാണ്.

2006-ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ പ്രകടനം നടന്നത്. മൂന്ന് സ്വർണ്ണ മെഡലുകൾ നേടുകയും 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ ലോക റെക്കോർഡ് ചെയ്തു. 18-ാം വയസ്സിൽ അർജുന അവാർഡ് ലഭിച്ച റാണ മൂന്ന് വർഷത്തിന് ശേഷം പത്മശ്രീ നൽകി ആദരിച്ചു. 1994, 1998, 2002, 2006 എന്നീ വർഷങ്ങളിൽ നാല് കോമൺ‌വെൽത്ത് ഗെയിംസുകളിൽ പങ്കെടുത്തിരുന്നു

  • Related Posts

    കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവം; വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
    • September 19, 2026

    തിരുവനന്തപുരം: പത്തനംതിട്ട കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് മന്ത്രി കെ മുരളീധരൻ നിർദേശം നൽകിയത്. 16 വയസ്സുകാരിക്ക് 88 വയസ്സുകാരിയുടെ എക്സറേയാണ് കഴിഞ്ഞ പതിനാലാം തീയതി മാറി…

    Continue reading
    അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു
    • September 18, 2026

    കൽപ്പറ്റ: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർനടപടികൾ തടയണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. തുടർ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്ന് ആന്റോ ഹർജിയിൽ…

    Continue reading

    You Missed

    ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

    ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

    മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

    മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

    എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

    എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

    സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

    സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

    PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

    PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും