പിഎം ശ്രീ; ‘സര്‍ക്കാര്‍ നിലപാട് സംശയാസ്പദം; പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു’; പി എസ് സഞ്ജീവ്

പിഎം ശ്രീ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംശയാസ്പദമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ട്വന്റിഫോറിനോട്. പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതുമറന്നാണ് യുഡിഎഫ് മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും പി എസ് സഞ്ജീവ് പറഞ്ഞു.

അന്ന് പ്രതിഷേധിച്ചില്ല എന്ന ആരോപണത്തിനും സഞ്ജീവ് മറുപടി പറഞ്ഞു. ആദ്യഘട്ടത്തില്‍ ഞങ്ങളെ എല്ലാവരേയും ചര്‍ച്ചയ്ക്ക് വിളിച്ചു. ഞങ്ങള്‍ അതില്‍ നിലപാടും പറഞ്ഞു. എബിവിപി ഒഴിച്ച് എല്ലാ സംഘടനകളും അതിനെ എതിര്‍ത്തു. ആ നിലപാട് തന്നെയാണ് പിന്നീടും ഉണ്ടായത്. ഞങ്ങളുടെ ആശങ്ക അറിയിച്ചു. സര്‍ക്കാര്‍ അതിനെ കുറിച്ച് പുനരാലോചനയിലാണെന്ന് പറഞ്ഞു. ഇതെല്ലാം നടക്കുന്നത് ഒന്ന് രണ്ട് ദിവസങ്ങള്‍ക്കിടയിലാണ്. ചാടിയിറങ്ങിയൊരു സമരത്തിന് ആ ഘട്ടത്തില്‍ പോയിട്ടില്ല എന്നതിനര്‍ഥം ഞങ്ങള്‍ അതിനെ അംഗീകരിച്ചു എന്നതല്ല. ഞങ്ങള്‍ ഇപ്പോള്‍ ചാടി ഇറങ്ങിയിട്ടില്ലല്ലോ. അന്നിറങ്ങിയ ആളുകള്‍ ചാടി ഇറങ്ങിയത് എപ്പോഴായിരുന്നു. അവരുടെ ആവശ്യം വേറെയായിരുന്നു. അവരൊക്കെ ഇന്ന് എംഎല്‍എമാരായിട്ടും മറ്റും കയറിയിരിക്കുന്നുണ്ടല്ലോ. അന്നവരുടെ ആവശ്യം എന്നത് കേവലം മുസ്ലീം മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചില അവിശ്വാസങ്ങള്‍ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു. ഒരു ആത്മാര്‍ഥതയും അതില്‍ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ എങ്ങനെയാണത് മൂവ് ചെയ്യുന്നത് എന്ന് നോക്കുകയാണ്. ഇന്നലത്തെ സ്‌റ്റേറ്റ്‌മെന്റ് സംശയാസ്പദമാണ്. സ്റ്റേറ്റ്‌മെന്റില്‍ വന്‍തോതില്‍ പ്രതിഷേധം ഉയരുമ്പോഴാണ് പിഎംഎ സലാമിനെപ്പോലുള്ള ആളുകള്‍ ഇറങ്ങി വന്നത്- അദ്ദേഹം പറഞ്ഞു.

യുഡിഎഫ് നേതാക്കന്‍മാരും മന്ത്രി ഉള്‍പ്പടെയുള്ള ആളുകളും സൗകര്യപൂര്‍വം മറക്കുന്ന ഒരു കാര്യമുണ്ട്, എല്‍ഡിഎഫ് സര്‍ക്കാര്‍ അതില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു എന്നതെന്നും സഞ്ജീവ് ചൂണ്ടിക്കാട്ടി. ഫണ്ട് ലഭിക്കാന്‍ തരണമെങ്കില്‍ ഇതില്‍ ഒപ്പിട്ടേ മതിയാകൂ എന്ന ഏകാധിപത്യസ്വഭാവം സംഘപരിവാര്‍ ഉയര്‍ത്തിയതിന്റെ ഭാഗമായാണ് അതിന കുറിച്ച് ആലോചന സര്‍ക്കാര്‍ നടത്തിയത്. നമുക്ക് കിട്ടേണ്ട തുകയുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകേണ്ടതില്ല. അതിന് സര്‍ക്കാരിന് എല്ലാവിധ പിന്തുണയുമുണ്ട് – അദ്ദേഹം പറഞ്ഞു.

എന്‍സിആര്‍ടി പാഠപുസ്തകം പഠിപ്പിക്കണം എന്നല്ല പിഎം ശ്രീയില്‍ പറയുന്നത്. സിലബസ് അവിടെ നിന്ന് അയച്ചുതരും. അത് പ്രിന്റ് ചെയ്യുന്ന ഏജന്‍സിയായി എസ്‌സിആര്‍ടി മാറും. പഠിപ്പിക്കുമ്പോള്‍ തത്വത്തിലെന്താ? എസ്‌സിആര്‍ടിയുടെ പാഠപുസ്തകം. ഉള്ളിലുള്ളതാണെങ്കില്‍ സംഘപരിവാര്‍ അജണ്ടയും. ഇത് ഞങ്ങള്‍ അന്നേ പറഞ്ഞതാണ്. രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ആരാണെങ്കിലും നികുതി കൊടുക്കുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. സാധാരണക്കാരായ കുട്ടികള്‍ക്ക് കിട്ടേണ്ട പണം ബുദ്ധിമുട്ടില്ലാതെ കിട്ടണം. അതിന്റെ ഇടയിലൂടെ സംഘപരിവാര്‍ ലേണിംസ് ഇവിടെ കൊണ്ടുവരാന്‍ അനുവദിക്കില്ല.

Related Posts

‘പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കും’; അയോധ്യ സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്
  • September 3, 2026

അയോധ്യ: സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്. പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കാനാണ് തീരുമാനം. മനുഷ്യ ഇടപെടല്‍ കുറച്ച് സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. സംവിധാനം നടപ്പിലാക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, രണ്ട് ബാങ്കുകള്‍ എന്നിവ…

Continue reading
ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം
  • September 1, 2026

അമേരിക്കയിലെ പ്രമുഖ ടൂര്‍ണമെന്റായ മേജര്‍ ലീഗ് സോക്കറിലെ ക്ലബ്ബ് ആയ ഇന്റര്‍മിയാമിയുമായി 2028 വരെ കരാര്‍ ഒപ്പിട്ട 39 കാരനായ അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി പൊടുന്നനെ തന്റെ 20 വര്‍ഷത്തിലേറെ നീണ്ടു നിന്ന അന്താരാഷ്ട്ര ഫുട്‌ബോളിന് വിരാമമിട്ടത് ലോകം നിരാശയോടെയും…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ