ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റി; നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തി; മകളെ വിവാഹം ചെയ്തുനല്‍കാത്തതില്‍ പിതാവിന് ക്രൂരമര്‍ദനം

തിരുവനന്തപുരം നഗരൂരില്‍ പിതാവിനെയും മകനെയും വിളിച്ചുവരുത്തി ക്രൂരമായ മര്‍ദിച്ച കേസില്‍ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞു. സുധീഷ് എന്നയാളുടെ നേതൃത്വത്തിലാണ് വടശ്ശേരിക്കോണം സ്വദേശി അനില്‍കുമാറിനെയും മകനെയും മര്‍ദിച്ചത്. അനില്‍കുമാറിന്റെ ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റിയും നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തിയും നഖം വലിച്ചുപറിച്ചുമായിരുന്നു ക്രൂര പീഡനം. മകളെ വിവാഹം ചെയ്തുനല്‍കാത്തതിലെ വൈരാഗ്യമാണ് കാരണം.

ഇന്നലെ രാവിലെയാണ് സുധീഷ് അനില്‍കുമാറിനെ ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തുന്നത്. മേസ്തിരി പണി ചെയ്യുന്ന അനില്‍കുമാറിനെ ആ പേര് പറഞ്ഞാണ് ഇയാള്‍ വിളിച്ചുവരുത്തിയത്. അവിടെ വച്ച് ചങ്ങലകളാല്‍ ബന്ധിച്ച് അനിലിനെ ക്രൂരമായി മര്‍ദിച്ചു. പിന്നാലെ അനില്‍കുമാറിന് അപകടം പറ്റിയെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ 20കാരനായ മകനെയും വിളിച്ചുവരുത്തി. തുടര്‍ന്ന് ഇയാളെയും മര്‍ദിച്ചു.

മര്‍ദനമേറ്റ മകന്‍ വര്‍ക്കല പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. പരിശോധനയില്‍ സ്‌ഫോടവസ്തുക്കളടക്കം കണ്ടെത്തി.

നാലംഗ സംഗമാണ് തന്നെ മര്‍ദിച്ചതെന്നും സുധീഷാണ് നേതൃത്വം നല്‍കിയതെന്നും അനില്‍കുമാര്‍ പൊലീസിനോട് പറഞ്ഞു. കൃത്യം നടന്ന വീടിന്റെ ഉടമസ്ഥന്റെ ചെറുമകനാണ് സുധീഷ്. സുധീഷ് ഒരു വര്‍ഷം മുന്‍പ് അനില്‍കുമാറിന്റെ മകളെ വിവാഹമാലോചിച്ച് എത്തിയിരുന്നു. എന്നാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ തയാറായില്ല. ഇതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം.

Related Posts

പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ലയണല്‍ മെസി
  • October 24, 2026

സ്‌പെയിനിലെ പ്രശസ്തമായ പ്രിന്‍സസ് ഓഫ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ഫുട്‌ബോള്‍ കളിക്കാരനായി മാറിയിരിക്കുകയാണ് അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി. വടക്കന്‍ സ്പാനിഷ് നഗരമായ ഒവീഡോയില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ 2026 ലെ ബഹുമതി താരം ഏറ്റുവാങ്ങി. കാമ്പോമോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച…

Continue reading
ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. നാരായണൻ നമ്പൂതിരി അന്തരിച്ചു
  • October 24, 2026

ദേശീയ അധ്യാപക അവാർഡ് ജേതാവും സാഹിത്യപ്രവർത്തകനുമായ കുറുഞ്ഞങ്ങോട്ടില്ലത്ത് കെ. നാരായണൻ നമ്പൂതിരി (83) അന്തരിച്ചു. കെ. നാരായണന്റെ കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്രബാങ്കിന് ദാനം ചെയ്തു. ജെ.ഡി.ടി ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച…

Continue reading

You Missed

നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

നിർണായകമായി മൂന്നാം പ്രതിയുടെ ശബ്ദരേഖ പുറത്ത്

ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി

ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര കസ്റ്റഡിയിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

മക്ക പ്രതിരോധ സഖ്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള യോഗം ഇന്ന് തെഹ്‌റാനിൽ

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു

ഡല്‍ഹി ജാമിയ മിലിയ ഇ‌സ്‌ലാമിയ സര്‍വകലാശാലയിൽ പ്രതിഷേധം അവസാനിച്ചു