സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

ജൂൺ 15 മുതൽ സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹംസ. ഇന്ധന വില അടിക്കടി വർദ്ധിക്കുന്നു. രണ്ടാഴ്ചക്കിടെ 8 രൂപ വർദ്ധിച്ചു. ഇന്ധനത്തിന് സബ്‌സിഡി നൽകണമെന്നും റോഡ് ടാക്സ് ഒഴിവാക്കണമെന്നും ഹംസ ആവശ്യ‌പ്പെട്ടു. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യം നൽകുമ്പോൾ സ്വകാര്യ മേഖലയെ പരിഗണിക്കണമെന്നും ഹംസ പറഞ്ഞു.

സ്വകാര്യ ബസിലെ പകുതിയിലധികം യാത്രക്കാർ സ്ത്രീകളാണ്. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമ്പോൾ സ്വകാര്യ ബസുകളിലെ വരുമാനം പകുതിയിൽ താഴെ ആകും. വരുമാനത്തിന്റെ 60 ശതമാനം ഡീസലിനാണ് ഉപയോഗിക്കുന്നതെന്ന് ഹംസ ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് രൂപയാണ് റോഡ് ടാക്സ്. കിലോമീറ്ററിനു നിശ്ചിത തുക ഈടാക്കി സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കണമെന്ന് ഹംസ പറയുന്നു.

വനിതകൾക്ക് യാത്ര സൗജന്യമാക്കുന്നതിന് എതിരല്ല. എന്നൽ രണ്ട് മേഖലയേയും ഒരു പോലെ പരിഗണിക്കുന്ന ഗതാഗത നയം രൂപീകരിക്കണം. മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയേയും വിവരം ധരിപ്പിച്ചതാണ്. സർക്കാർ എടുത്തു ചാടി തീരുമാനം എടുത്തെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

Related Posts

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം
  • June 5, 2026

ഇന്ന് ലോക പരിസ്ഥിതി ദിനം. ഭൂമിയെയും അതിന്റെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനാണ് എല്ലാ വര്‍ഷവും ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ”ഭൂമിയില്‍ മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാമുണ്ട്, എന്നാല്‍ അവന്റെ ആര്‍ത്തിക്കുള്ളതില്ല” എന്ന മഹാത്മാഗാന്ധിയുടെ വചനങ്ങള്‍ ഈ പരിസ്ഥിതി…

Continue reading
‘പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉത്കണ്ഠ വേണ്ട; ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്’; ബിനോയ് വിശ്വം
  • June 5, 2026

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യം ദേശീയ നേതൃത്വത്തെ അറിയിച്ചെന്ന് സ്ഥിരീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ കാര്യങ്ങളും ദേശീയ നേതൃത്വത്തെ അറിയിക്കാറുണ്ട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉത്കണ്ഠ വേണ്ടെന്നും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്നും ബിനോയ് വിശ്വം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയം: കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും; ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയം: കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും; ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി

‘ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

‘ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

‘പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉത്കണ്ഠ വേണ്ട; ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്’; ബിനോയ് വിശ്വം

‘പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉത്കണ്ഠ വേണ്ട; ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്’; ബിനോയ് വിശ്വം

മന്ത്രിമാരുടെ സ്റ്റാഫ് നിയമന ഉത്തരവുകള്‍ ലഭ്യമാകുന്ന സൈറ്റ് അപ്രത്യക്ഷം; സൈറ്റുകള്‍ പോയത് സണ്ണി ജോസഫിന്റെ ബന്ധു നിയമനം വിവാദമായതിന് പിന്നാലെ

മന്ത്രിമാരുടെ സ്റ്റാഫ് നിയമന ഉത്തരവുകള്‍ ലഭ്യമാകുന്ന സൈറ്റ് അപ്രത്യക്ഷം; സൈറ്റുകള്‍ പോയത് സണ്ണി ജോസഫിന്റെ ബന്ധു നിയമനം വിവാദമായതിന് പിന്നാലെ