സർക്കാർ പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വത്തിന് മുൻതൂക്കം നൽകി മുന്നോട്ടുപോകുമെന്ന് വനിതാ – ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ . ആർത്തവാവധി സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ ക്ഷേമം മുൻനിർത്തി മാത്രമായിരിക്കും മുന്നോട്ടുള്ള നടപടി. ആർ ശ്രീലേഖ ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്ന് ചോദിക്കാൻ ആലോചിക്കുന്നു. ഇരുണ്ട കാലത്തിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുപോകുന്ന വികലമായ ചിന്ത. അതിനോട് യോജിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യകത്മാക്കി.
നേരത്തെ ആര്‍ത്തവ അവധിക്കെതിരെ മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ രംഗത്തെത്തിയിരുന്നു. ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്ന് ശ്രീലേഖ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
‘അതില്‍ ചിലര്‍ക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാന്‍ ഒരിക്കല്‍ പോലും ഈ കാരണം പറഞ്ഞു സ്‌കൂളിലോ കോളജിലോ പോകാതിരുന്നിട്ടില്ല’- ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘ഇതുപോലുള്ള സൗജന്യങ്ങള്‍ക്ക് പകരം എല്ലാ സ്‌കൂളിലും കോളജിലും പെണ്‍കുട്ടികള്‍ക്ക് വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും നല്‍കാന്‍ ഏര്‍പ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കില്‍ സൗജന്യ വേദന സംഹരി മരുന്നുകള്‍ വിദ്യാലയങ്ങളില്‍ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും’- ശ്രീലേഖ കുറിപ്പില്‍ പറയുന്നു.







