‘ആർത്തവ അവധി; ശ്രീലേഖ ഏത് യുഗത്തിലാണ് ജീവിക്കുന്നത്, ഇരുണ്ട കാലത്തേക്ക് കുഞ്ഞുങ്ങളെ തള്ളിവിടില്ല’; ബിന്ദു കൃഷ്ണ

സർക്കാർ പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വത്തിന് മുൻതൂക്കം നൽകി മുന്നോട്ടുപോകുമെന്ന് വനിതാ – ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ . ആർത്തവാവധി സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്.

കുഞ്ഞുങ്ങളുടെ ക്ഷേമം മുൻനിർത്തി മാത്രമായിരിക്കും മുന്നോട്ടുള്ള നടപടി. ആർ ശ്രീലേഖ ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്ന് ചോദിക്കാൻ ആലോചിക്കുന്നു. ഇരുണ്ട കാലത്തിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുപോകുന്ന വികലമായ ചിന്ത. അതിനോട് യോജിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യകത്മാക്കി.

നേരത്തെ ആര്‍ത്തവ അവധിക്കെതിരെ മുന്‍ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ രംഗത്തെത്തിയിരുന്നു. ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്ന് ശ്രീലേഖ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

‘അതില്‍ ചിലര്‍ക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാന്‍ ഒരിക്കല്‍ പോലും ഈ കാരണം പറഞ്ഞു സ്‌കൂളിലോ കോളജിലോ പോകാതിരുന്നിട്ടില്ല’- ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ഇതുപോലുള്ള സൗജന്യങ്ങള്‍ക്ക് പകരം എല്ലാ സ്‌കൂളിലും കോളജിലും പെണ്‍കുട്ടികള്‍ക്ക് വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും നല്‍കാന്‍ ഏര്‍പ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കില്‍ സൗജന്യ വേദന സംഹരി മരുന്നുകള്‍ വിദ്യാലയങ്ങളില്‍ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും’- ശ്രീലേഖ കുറിപ്പില്‍ പറയുന്നു.

Related Posts

‘സർവകലാശാല കാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണം’: ​ഗവർണർ
  • June 1, 2026

സർവകലാശാല കാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിദ്യാഭ്യാസ സമ്പ്രദായത്തെ രാഷ്ട്രീയവത്കരിക്കുന്നത് മുഴുവൻ സംവിധാനത്തെയും നശിപ്പിക്കുമെന്ന് ​ഗവർണർ പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി കാമ്പസിൽ പി.എം ഉഷ പദ്ധതി പ്രകാരം നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

Continue reading
തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
  • June 1, 2026

തൃശൂരിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു.തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്. കാലിൽ പാമ്പുകടിക്കുകയായിരുന്നു. കാർ പാർക്കിങ്ങിൽ വച്ചാണ് പാമ്പുകടിയേറ്ററ്റത് എന്നാണ് സംശയം. കാർ പാർക്ക് ചെയ്‌തു ഇറങ്ങുമ്പോഴാണ് പാമ്പ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘സർവകലാശാല കാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണം’: ​ഗവർണർ

‘സർവകലാശാല കാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണം’: ​ഗവർണർ

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

ദേശീയതല പഞ്ചഗുസ്തി മത്സരത്തിൽ ആരോൺ എഡിന് സ്വർണ്ണമെഡൽ

ദേശീയതല പഞ്ചഗുസ്തി മത്സരത്തിൽ ആരോൺ എഡിന് സ്വർണ്ണമെഡൽ

‘കോൺഗ്രസിനെ വിശ്വസിക്കാനാവില്ല, മുസ്ലിം വോട്ടർമാർ SDPIക്ക് വോട്ട് ചെയ്യണം’; കർണാടക കോൺഗ്രസ് മന്ത്രി സമീർ അഹമ്മദ് ഖാൻ വിവാദത്തിൽ

‘കോൺഗ്രസിനെ വിശ്വസിക്കാനാവില്ല, മുസ്ലിം വോട്ടർമാർ SDPIക്ക് വോട്ട് ചെയ്യണം’; കർണാടക കോൺഗ്രസ് മന്ത്രി സമീർ അഹമ്മദ് ഖാൻ വിവാദത്തിൽ

സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇ ഡിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇ ഡിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സാധ്യത

തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സാധ്യത