ബുഷെഹർ പ്രവിശ്യയിൽ അമേരിക്കൻ വിമാനം തകർത്തതായി ഇറാൻ; അവകാശവാദം തള്ളി അമേരിക്ക

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ ഇറാനിലെ ബുഷെഹർ പ്രവിശ്യയിൽ അമേരിക്കൻ വിമാനം തകർത്തതായി ഇറാൻ. ഇറാന്റെ അവകാശവാദം അമേരിക്ക തളളി.ഇന്നലെ അമേരിക്ക ഇറാനിലെ ബന്ദർ അബ്ബാസിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി കുവൈത്തിലെ അമേരിക്കൻ വ്യോമതാവളം ആക്രമിച്ചിരുന്നു. വെടിനിർത്തൽ കരാർ നീട്ടാൻ അമേരിക്കയും ഇറാനും തമ്മിൽ ധാരണയായതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കരാർ അന്തിമമാക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അംഗീകാരത്തിനായി കാക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

അറുപത് ദിവസത്തേക്ക് കൂടി വെടിനിർത്തൽ കരാർ നീട്ടാനാണ് ഇറാൻ-അമേരിക്ക ധാരണ. ഹോർമുസിലെ കപ്പൽ ഗതാഗതം ഇറാൻ അനുവദിച്ചാൽ ഘട്ടം ഘട്ടമായി നാവിക ഉപരോധം പിൻവലിക്കാമെന്ന് അമേരിക്ക അറിയിച്ചു. കടലിടുക്കിൽ ഇറാനെ പിന്തുണച്ചാൽ ഒമാന് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

60 ദിവസത്തെ സമയ പരിധിക്കുള്ളിൽ ഇറാന്റെ ആണവ പദ്ധതിയും സമ്പുഷ്ടീകരിച്ച യുറേനിയം എന്തു ചെയ്യണമെന്ന കാര്യത്തിലും ഇരുപക്ഷവും ചർച്ച നടത്തുമെന്ന് ധാരണയിൽ വ്യവസ്ഥയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഹോർമുസിൽ കപ്പൽ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങൾ ഇറാൻ നീക്കുന്നതിനു പകരം ഘട്ടം ഘട്ടമായി അമേരിക്ക നാവിക ഉപരോധം പിൻവലിക്കുമെന്നും ധാരണയിൽ പറയുന്നുണ്ട്. ഹോർമുസിൽ ടോൾ ഈടാക്കാൻ ഇറാനൊപ്പം നിന്നാൽ ഒമാനുമേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. ഇറാൻ സൈന്യത്തിന്റെ എണ്ണ വ്യാപാരത്തിന് കൂടുതൽ ഉപരോധവും ട്രഷറി വകുപ്പ് ഏർപ്പെടുത്തി.

Related Posts

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
  • October 3, 2026

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജെയ്‌സി മോള്‍ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍. ഇരുവരും സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. തഞ്ചാവൂര്‍ പട്ടുകോട്ടയ്…

Continue reading
ഡെന്മാര്‍ക്കിനെതിരെയുള്ള മത്സരത്തിന് കാത്തുനില്‍ക്കാതെ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കോച്ചുമായി തര്‍ക്കിച്ചെന്ന് വിവരം
  • October 1, 2026

നേഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരം ഇന്ന് അര്‍ധരാത്രിക്ക് ശേഷം നടക്കാനിരിക്കെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലന ക്യാമ്പ് വിട്ടു. കോച്ച് ജോര്‍ജ് ജീസസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ പോര്‍ച്ചുഗല്‍ പരിശീലന ക്യാമ്പില്‍ നിന്ന് താന്‍ പുറത്തുപോയതായി ക്രിസ്റ്റ്യാനോ സ്ഥിരീകരിച്ചു.…

Continue reading

You Missed

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്