തിരുവനന്തപുരത്ത് ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; രണ്ട് പേർ കൂടി പിടിയിൽ

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. അനിൽകുമാർ,കിരൺ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായിവരുടെ എണ്ണം 7 ആയി. ഇ ഡി റെയ്ഡിനിടെ ഉണ്ടായ സംഘർഷത്തിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇ ഡി അസിസ്റ്റന്റ് ഡയറക്റ്ററുടെ പരാതിയിലാണ് കേസെടുത്തത്.

പ്രതികൾ മാരകായുധങ്ങളുമായി അന്യയമായി സംഘം ചേർന്നു. കൊല്ലെടാ എന്ന് ആക്രോശിച്ച് ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ ആക്രമിച്ചു. വടി ഉപയോഗിച്ച് ഇഡി ഉദ്യോഗസ്ഥന്റെ കൈക്ക് പരുക്കേൽപ്പിച്ചു. കാർ ഡ്രൈവറെ ഇഷ്ടിക ഉപയോഗിച്ച് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചു. പ്രതികളെ തടയാൻ ശ്രമിച്ച പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥരെ വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചു എന്നിങ്ങനെയെല്ലാം എഫ്‌ഐആറിൽ പരാമർശമുണ്ട്.

തിരുവനന്തപുരത്ത് ഉണ്ടായ ആക്രമണം ആസൂത്രിതമെന്നാണ് ഇ ഡി വിലയിരുത്തുന്നത്. യാതൊരു പ്രകോപനവുമില്ലാതെ ഇഷ്ടികകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ഇ ഡി സംഘത്തിന്റെ കാറുകൾ ആക്രമിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് ചില ആളുകൾ ഗൂഢാലോചന നടത്തിയെന്നും അത് ഒരു സ്വാഭാവിക പ്രതികരണമല്ലെന്നുമാണ് ഇത് കാണിക്കുന്നത്. ഇ ഡി സെർച്ച് ടീമും സിആർപിഎഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന മൂന്ന് കാറുകള്ളാണ് ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു.

Related Posts

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ
  • July 23, 2026

സാധാരണ സംഗീതപരിപാടികളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവവുമായി ‘The Bansuri Circle’ കൊച്ചിയിലെത്തുന്നു. ഇത് ഒരു സംഗീതവിരുന്ന് മാത്രമല്ല, മനോഹരമായ ഓർമ്മകൾ കൂടി സമ്മാനിക്കുന്നതായിരിക്കും. സംഗീതജ്ഞൻ രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന ഈ പരിപാടി, തിരക്കിൽ നിന്ന് മാറി സംഗീതത്തെ അടുത്തറിഞ്ഞ് ആസ്വദിക്കാൻ…

Continue reading
ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റി; നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തി; മകളെ വിവാഹം ചെയ്തുനല്‍കാത്തതില്‍ പിതാവിന് ക്രൂരമര്‍ദനം
  • July 17, 2026

തിരുവനന്തപുരം നഗരൂരില്‍ പിതാവിനെയും മകനെയും വിളിച്ചുവരുത്തി ക്രൂരമായ മര്‍ദിച്ച കേസില്‍ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞു. സുധീഷ് എന്നയാളുടെ നേതൃത്വത്തിലാണ് വടശ്ശേരിക്കോണം സ്വദേശി അനില്‍കുമാറിനെയും മകനെയും മര്‍ദിച്ചത്. അനില്‍കുമാറിന്റെ ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റിയും നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തിയും നഖം വലിച്ചുപറിച്ചുമായിരുന്നു ക്രൂര…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

‘തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലം മാറ്റത്തിന് നിർദേശം: നാന്നൂറോളം സെക്രട്ടറിമാരെ മാറ്റാൻ നീക്കം’; മന്ത്രി കെ എം ഷാജിയുടെ കുറിപ്പ് ചോർന്നു

‘തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലം മാറ്റത്തിന് നിർദേശം: നാന്നൂറോളം സെക്രട്ടറിമാരെ മാറ്റാൻ നീക്കം’; മന്ത്രി കെ എം ഷാജിയുടെ കുറിപ്പ് ചോർന്നു

‘DYFI ഡൽഹി ചലോ’;CJP സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് DYFI സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

‘DYFI ഡൽഹി ചലോ’;CJP സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് DYFI സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

നിതിൻരാജിന്റെ മരണം: ക്രൈം ബ്രാഞ്ച് DySP നേരിട്ട് ഹാജരാകണം; MK റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ വിശദീകരണം നൽകണമെന്ന് കോടതി

നിതിൻരാജിന്റെ മരണം: ക്രൈം ബ്രാഞ്ച് DySP നേരിട്ട് ഹാജരാകണം; MK റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ വിശദീകരണം നൽകണമെന്ന് കോടതി

ശബരിമല സ്വർണക്കൊള്ള: ‘അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ല; കോടതിയെ അതൃപ്തി അറിയിക്കും’: ദേവസ്വംമന്ത്രി

ശബരിമല സ്വർണക്കൊള്ള: ‘അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ല; കോടതിയെ അതൃപ്തി അറിയിക്കും’: ദേവസ്വംമന്ത്രി