പെരുന്നാള്‍ മധുരം; ഇരുപത് വര്‍ഷത്തിന് അബ്ദുല്‍ റഹീം നാട്ടിലെത്തി

ഇരുപത് വര്‍ഷത്തിന് ശേഷം സൗദിയിലെ ജയിലില്‍ നിന്ന് മോചിതനായ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ റഹിം നാട്ടിലെത്തി. രാവിലെ 7.25ന് കരിപ്പൂരില്‍ വിമാനമിറങ്ങി. ജനകീയ ഇടപെടലിലൂടെ ആണ് സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ അബ്ദുല്‍ റഹീമിനെ മോചിപ്പിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്. ട്വന്റിഫോറിന്റെ ഇടപെടല്‍ ആണ് റഹിമിന്റെ മോചനത്തില്‍ നിര്‍ണായകമായത്. (Abdul Rahim returned home after twenty years)

https://83656d7500453ef0c7d93e9312ac6a68.safeframe.googlesyndication.com/safeframe/1-0-45/html/container.html

സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ രാവിലെ 7.35 നാണ് കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങിയത്. ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയര്‍പോര്‍ട്ടില്‍ എത്തിച്ച് എമിഗ്രെഷന്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. റഹീമിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദിഖ് തുവ്വൂരും കുടുംബവും റഹീമിനോടൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്യന്നുണ്ടെന്നും സഹായ സമിതി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ 19-ാം തിയ്യതിയാണ് പൊതു അവകാശ കേസില്‍ അബ്ദുല്‍ റഹീമിന്റെ തടവ് ശിക്ഷാ കാലാവധി അവസാനിച്ചത്. സൗദിയില്‍ പൊതു അവധി ആയിരുന്നിട്ടും മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയായി.

പൊതു അവകാശ കേസില്‍ കോടതി വിധിച്ച 20 വര്‍ഷത്തെ തടവ് ശിക്ഷയുടെ കാലാവധിയാണ് അവസാനിച്ചത്. സ്വകാര്യ അവകാശ കേസില്‍ അബ്ദുറഹീമിന് കോടതി വിധിച്ചത് വധശിക്ഷയായിരുന്നു. 5 മില്യണ്‍ റിയാല്‍ മോചന ദ്രവ്യം വാങ്ങി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നല്‍കി. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു. മോചന ദ്രവ്യം നല്‍കാനുള്ള പണം മലയാളികള്‍ ഒറ്റക്കെട്ടായി സ്വരൂപിക്കുകയായിരുന്നു.

Related Posts

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ
  • July 23, 2026

സാധാരണ സംഗീതപരിപാടികളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവവുമായി ‘The Bansuri Circle’ കൊച്ചിയിലെത്തുന്നു. ഇത് ഒരു സംഗീതവിരുന്ന് മാത്രമല്ല, മനോഹരമായ ഓർമ്മകൾ കൂടി സമ്മാനിക്കുന്നതായിരിക്കും. സംഗീതജ്ഞൻ രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന ഈ പരിപാടി, തിരക്കിൽ നിന്ന് മാറി സംഗീതത്തെ അടുത്തറിഞ്ഞ് ആസ്വദിക്കാൻ…

Continue reading
ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റി; നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തി; മകളെ വിവാഹം ചെയ്തുനല്‍കാത്തതില്‍ പിതാവിന് ക്രൂരമര്‍ദനം
  • July 17, 2026

തിരുവനന്തപുരം നഗരൂരില്‍ പിതാവിനെയും മകനെയും വിളിച്ചുവരുത്തി ക്രൂരമായ മര്‍ദിച്ച കേസില്‍ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞു. സുധീഷ് എന്നയാളുടെ നേതൃത്വത്തിലാണ് വടശ്ശേരിക്കോണം സ്വദേശി അനില്‍കുമാറിനെയും മകനെയും മര്‍ദിച്ചത്. അനില്‍കുമാറിന്റെ ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റിയും നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തിയും നഖം വലിച്ചുപറിച്ചുമായിരുന്നു ക്രൂര…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു