സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരും: കാലവർഷം ഉടൻ എത്തില്ല

സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൺസൂൺ കാറ്റ് ദുർബലമായതിനാൽ കാലവർഷം ഉടൻ എത്തില്ലെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തെക്കൻ അറബിക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതാണ് മഴ ശക്തമാകാൻ കാരണം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Posts

കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍
  • October 29, 2026

കോഴിക്കോട്: കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. അറസ്റ്റിന് പിന്നാലെ നടപടി നേരിട്ടത് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ ജിജോ ജെയിംസ്. മേള അലമ്പാക്കാനുള്ള ചില സാമൂഹ്യവിരുദ്ധരുടെ പ്രവൃത്തിയാണ് ആരോപണമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. ഭക്ഷണത്തില്‍…

Continue reading
ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി
  • October 29, 2026

എറണാകുളം: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി. തെളിവ് നശിപ്പിച്ചെങ്കില്‍ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാവാന്‍ കോടതി നിര്‍ദേശം നല്‍കി. വാഹനാപകടത്തിന് പിന്നാലെ…

Continue reading

You Missed

മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

ഇന്നലെത്തെപ്പോലെ തന്നെ ഇന്നും; മാറ്റമില്ലാതെ സ്വര്‍ണവില

ഇന്നലെത്തെപ്പോലെ തന്നെ ഇന്നും; മാറ്റമില്ലാതെ സ്വര്‍ണവില

കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി

ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി

നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്‍

നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്‍

ഖത്തര്‍ കെഎംസിസി കവര്‍ച്ച കേസ്; പ്രതികള്‍ക്കെതിരെ ഗൂഢാലോചനാവകുപ്പ് ചുമത്തും

ഖത്തര്‍ കെഎംസിസി കവര്‍ച്ച കേസ്; പ്രതികള്‍ക്കെതിരെ ഗൂഢാലോചനാവകുപ്പ് ചുമത്തും