മാസപ്പടി കേസ്: ‘പിണറായി വിജയനും മകളും കുടുങ്ങും; അറസ്റ്റിലാകും, ജയിലിൽ പോകും’: ഷോൺ ജോർജ്

മാസപ്പടി കേസിൽ പിണറായി വിജയനും മകളും കുടുങ്ങുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. വീണ വജയനും പിണറായി വിജയനും അറസ്റ്റിലാകുമെന്നും ജയിലിൽ പോകുമെന്നും അദേഹം പറഞ്ഞു. എസ്എഫ്ഐഒ അന്വേഷണത്തിൽ വീണ വിജയൻ മൂന്നാം പ്രതിയാണ്. വീണ വിജയനുമായി ബന്ധപ്പെട്ടവരുടെ വിദേശ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണം. കേസ് പിണറായി വിജയനിലേക്ക് തന്നെ എത്തുമെന്നും ഷോൺ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.

ഇഡിക്ക് അന്വേഷണമായി ഇനി മുന്നോട്ടുപോകാൻ സാധിക്കുമെന്ന് ഷോൺ ജോർജ് പറഞ്ഞു. പി വി മാത്രമല്ല പണം കൈപ്പറ്റിയ നിരവധി നേതാക്കൾ ഉണ്ട്. ആ നേതാക്കളുടെ ലിസ്റ്റ് പോലും തരാൻ തടസം നിൽക്കുകയാണ്. ആ പേരുകൾ കിട്ടിയാൽ ജനങ്ങൾക്ക് കാര്യങ്ങൾ ബോധ്യപ്പെടുമെന്ന് ഷോൺ പറഞ്ഞു. 1.32 കോടിയിലധികം രൂപ കൈപ്പറ്റിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയാണ് ട്രാൻസാക്ഷൻ നടത്തിയിട്ടുള്ളത്. ഈ ആരോപണങ്ങളിൽ തനിക്കെതിരെ എന്തുകൊണ്ട് പരാതി കൊടുത്തിട്ടില്ലെന്ന് ഷോൺ ജോർജ് ചോദിച്ചു. ധാതുമണൽ മാത്രമല്ല ആറ്റോമിക് മിനറൽസ് വരെ ഇവിടുണ്ട്. അതൊക്കെ ഇവിടെ നിന്നും കടത്തപ്പെട്ട മണലിൽ ഉണ്ട്. രാജ്യസുരക്ഷ വരെ ഈ കേസുകളിൽ ബാധകമാണെന്ന് അദേഹം കൂട്ടിച്ചേർത്തു.

മാസപ്പടിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകളിൽ ഇ.ഡി റെയ്ഡ് തുടരുകയാണ്. മുൻമന്ത്രിയും പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസിന്റെയും, സിഎംആർഎല്ലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഉൾപ്പെടെ 12 ഇടത്താണ് ഒരേ സമയം ഇ.ഡിയുടെ പരിശോധന. വീണയേയും കമ്പനി ഡയറക്ടർ ശരൺ എസ് കർത്തയേയും ഇ ഡി ചോദ്യം ചെയ്യുകയാണ്. രാവിലെ ആറിന് തുടങ്ങിയ പരിശോധന ഇപ്പോൾ മൂന്ന് മണിക്കൂർ പിന്നിട്ടു.

Related Posts

ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റി; നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തി; മകളെ വിവാഹം ചെയ്തുനല്‍കാത്തതില്‍ പിതാവിന് ക്രൂരമര്‍ദനം
  • July 17, 2026

തിരുവനന്തപുരം നഗരൂരില്‍ പിതാവിനെയും മകനെയും വിളിച്ചുവരുത്തി ക്രൂരമായ മര്‍ദിച്ച കേസില്‍ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞു. സുധീഷ് എന്നയാളുടെ നേതൃത്വത്തിലാണ് വടശ്ശേരിക്കോണം സ്വദേശി അനില്‍കുമാറിനെയും മകനെയും മര്‍ദിച്ചത്. അനില്‍കുമാറിന്റെ ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റിയും നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തിയും നഖം വലിച്ചുപറിച്ചുമായിരുന്നു ക്രൂര…

Continue reading
ഹോർമുസിലെ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം; ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി; അപലപിച്ച് ഇന്ത്യ
  • July 14, 2026

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ആക്രമിക്കപ്പെട്ട രണ്ട് ചരക്കുകപ്പലുകളിലായി മുപ്പത് ഇന്ത്യാക്കാരുണ്ടായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. പതിനൊന്ന് പേർക്ക് പരുക്കേറ്റെന്നും ഇതിൽ രണ്ട് പേരുടെ നില ഗുരുതരമെന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കോട്ടയം സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കോട്ടയം സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം

‘മോദി ഒറ്റപ്പെടും, ഈ സർക്കാരിൻ്റെ അവസാനത്തിന്റെ ആരംഭം ആയിരിക്കും’; ധർമേന്ദ്ര പ്രധാനെ മാറ്റാൻ ധൈര്യമുണ്ടോ?: ജനാധിപത്യ മര്യാദ പാലിക്കണമെന്ന് എം എ ബേബി

‘മോദി ഒറ്റപ്പെടും, ഈ സർക്കാരിൻ്റെ അവസാനത്തിന്റെ ആരംഭം ആയിരിക്കും’; ധർമേന്ദ്ര പ്രധാനെ മാറ്റാൻ ധൈര്യമുണ്ടോ?: ജനാധിപത്യ മര്യാദ പാലിക്കണമെന്ന് എം എ ബേബി

CJP പ്രതിഷേധം 34-ാം ദിവസത്തിലേക്ക്; ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

CJP പ്രതിഷേധം 34-ാം ദിവസത്തിലേക്ക്; ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

‘അസംബന്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നു; തീവ്രത എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല’; വിതുമ്പി പി കെ ശ്രീമതി

‘അസംബന്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നു; തീവ്രത എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല’; വിതുമ്പി പി കെ ശ്രീമതി

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ

‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി