മാസപ്പടി കേസ്: എക്സാലോജിക് സൊല്യൂഷൻസിന്റെ സാമ്പത്തിക വിവരങ്ങൾ തേടി ED

മാസപ്പടിക്കേസിൽ എക്സാലോജിക് സൊല്യൂഷൻസിന്റെ മുഴുവൻ സാമ്പത്തിക വിവരങ്ങൾ തേടി ഇഡി. ഉ​ദ്യോ​ഗസ്ഥരിൽ നിന്നടക്കം വിവരങ്ങൾ തേടും. ശ്രീകാര്യത്ത് വീണ വിജയന്റെ കമ്പനിയിലെ മുൻ ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ ഇഡി പരിശോധന നടക്കുന്നുണ്ട്. വീണ വിജയനെ ഇഡ‍ി ചോദ്യം ചെയ്ത് വരികയാണ്. 12 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വാടകവീട്ടിലും വെണ്ടുട്ടായിലെ വീട്ടിലും പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നത്.

ബെംഗളൂരുവിൽ എക്സാലോജ് പ്രവർത്തിച്ചിരുന്ന ഓഫീസിലും കൊച്ചിയിലെ സിഎംആർഎൽ ഓഫീസിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയേയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. 2019 ജനുവരിയിൽ ആദായനികുതി വകുപ്പ് സിഎംആർഎല്ലിൽ നടത്തിയ റെയ്ഡിൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി 132.82 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നത്. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് വീണയ്ക്ക് പണം നൽകിയതെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തൽ.

വീണയ്ക്ക് പ്രതിമാസം അഞ്ച് ലക്ഷം രൂപയും എക്സാലോജിക്കിന് മൂന്ന് ലക്ഷം രൂപയുമാണ് കരാർ പ്രകാരം നൽകിയത്. 2016 ഡിസംബറിലാണ് മാർക്കറ്റിങ് കൺസൾട്ടൻസി, സോഫ്റ്റ്‍വെയർ സേവനങ്ങൾ നൽകാമെന്ന് ചൂണ്ടിക്കാട്ടി കരാർ വഴി പണം ലഭിച്ചത്. CMRL കമ്പനിയിൽ നിന്ന് വീണ ടിയ്ക്കും കമ്പനിയായ എക്സാലോജിക്കിനും 1.72 കോടി ലഭിച്ചെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. എസ്എഫ്ഐഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡ‍ി അന്വേഷണം ആരംഭിച്ചിരുന്നത്. കമ്പനിയുടെ ചെലവ് പെരുപ്പിച്ച് കാണിച്ച് രാഷ്ട്രീയക്കാർക്കും മറ്റ് ഉന്നതർക്കും പണം കൈമാറിയെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്.

Advertisement

കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച സിഎംആർഎല്ലിനെതിരായ ആരോപണങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Related Posts

ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റി; നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തി; മകളെ വിവാഹം ചെയ്തുനല്‍കാത്തതില്‍ പിതാവിന് ക്രൂരമര്‍ദനം
  • July 17, 2026

തിരുവനന്തപുരം നഗരൂരില്‍ പിതാവിനെയും മകനെയും വിളിച്ചുവരുത്തി ക്രൂരമായ മര്‍ദിച്ച കേസില്‍ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞു. സുധീഷ് എന്നയാളുടെ നേതൃത്വത്തിലാണ് വടശ്ശേരിക്കോണം സ്വദേശി അനില്‍കുമാറിനെയും മകനെയും മര്‍ദിച്ചത്. അനില്‍കുമാറിന്റെ ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റിയും നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തിയും നഖം വലിച്ചുപറിച്ചുമായിരുന്നു ക്രൂര…

Continue reading
ഹോർമുസിലെ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം; ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി; അപലപിച്ച് ഇന്ത്യ
  • July 14, 2026

ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ആക്രമിക്കപ്പെട്ട രണ്ട് ചരക്കുകപ്പലുകളിലായി മുപ്പത് ഇന്ത്യാക്കാരുണ്ടായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. പതിനൊന്ന് പേർക്ക് പരുക്കേറ്റെന്നും ഇതിൽ രണ്ട് പേരുടെ നില ഗുരുതരമെന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

MBBS വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: സൈബർ പൊലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്ന് പരാതിക്കാരി

MBBS വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: സൈബർ പൊലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്ന് പരാതിക്കാരി

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് KN 633 ഫലം ഇന്ന്

ഒരു കോടി നേടുന്നത് ആര്? കാരുണ്യ പ്ലസ് KN 633 ഫലം ഇന്ന്

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി