ജനത്തിന് പ്രായം കൂടുന്നു, വിരമിക്കൽ പ്രായം കൂട്ടാനുള്ള നീക്കത്തിൽ ചൈന

ചൈനീസ് സർക്കാരിന് കീഴിലുള്ള ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസിന്റെ പുറത്ത് വിട്ട രേഖകളുടെ  അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ പെൻഷൻ ഫണ്ട് 2035ടെ കാലിയാകുമെന്നാണ് കണക്ക്. 2019ൽ  ചൈനീസ് സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ച കൊവിഡ് മഹാമാരിക്ക് മുൻപായിരുന്നു ഈ കണക്ക് പുറത്ത് വന്നത്

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കത്തിൽ ചൈന. പെൻഷൻ സമ്പ്രദായം വരുതിക്ക് നിർത്താനും രാജ്യത്ത് പ്രായം കൂടിയവരുടെ എണ്ണം കൂടുകയും ചെയ്യുന്നതിന് പിന്നാലെയാണ് ഇത്. ചൈനയിലെ ആയുർദൈർഘ്യം നിലവിൽ അമേരിക്കയേക്കാൾ ഉയർന്ന നിലയിലാണുള്ളത്. 1949ലെ കമ്യൂണിസ്റ്റ് വിപ്ലവകാലത്ത് 36 വയസ് ശരാശരി ആയുർദൈർഘ്യമുണ്ടായിരുന്ന ചൈനയിൽ നിലവിൽ ആയുർ ദൈർഘ്യം 78 വയസാണ്.

എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിരമിക്കൽ പ്രായമുള്ള രാജ്യമാണ് ചൈന. ഉയർന്ന ഉദ്യോഗങ്ങളുള്ള പുരുഷന്മാർക്ക് 60 വയസിലും സ്ത്രീകൾക്ക് 55 വയസിലുമാണ് ചൈനയിൽ വിരമിക്കൽ പ്രായം. അടിസ്ഥാന വർഗത്തിലെ സ്ത്രീകൾക്ക് 50 വയസാണ് വിരമിക്കൽ പ്രായം. കഴിഞ്ഞ ആഴ്ചയിൽ നടന്ന മൂന്നാം പ്ലീനത്തിലെ പ്രമേയങ്ങളുടെ പിന്നാലെയാണ് വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം.

കൃത്യമായ മാനദണ്ഡങ്ങളോടെയാവും വിരമിക്കൽ പ്രായം ഉയർത്തുകയെന്നാണ് പ്ലീനത്തിന് പിന്നാലെയുള്ള നയപ്രഖ്യാപന രേഖ വിശദമാക്കുന്നത്. എന്നാൽ വിരമിക്കൽ പ്രായം എത്രയായാണ് ഉയർത്തുകയെന്നത്, എത്തരത്തിലാവും നയം നടപ്പിലാക്കുകയെന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ 2023ൽ പുറത്ത് വന്ന പെൻഷൻ വികസന റിപ്പോർട്ടിൽ വിരമിക്കൽ പ്രായം 65 ആവുന്നതാണ് ഉചിതമെന്നാണ് വിശദമാക്കുന്നത്. ഏതാനും വർഷങ്ങളായി പരിഗണനയിലുള്ള കാര്യമാണ് ഇത്.

ചൈനീസ് സർക്കാരിന് കീഴിലുള്ള ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസിന്റെ പുറത്ത് വിട്ട രേഖകളുടെ  അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ പെൻഷൻ ഫണ്ട് 2035ടെ കാലിയാകുമെന്നാണ് കണക്ക്. 2019ൽ  ചൈനീസ് സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ച കൊവിഡ് മഹാമാരിക്ക് മുൻപായിരുന്നു ഈ കണക്ക് പുറത്ത് വന്നത്. രാജ്യത്തെ ജനന നിരക്ക് കുത്തനെ കുറയുകയാണ്. വിരമിക്കൽ പ്രായം ഉയർത്തുന്നതിൽ ജീവനക്കാരുടെ സന്നദ്ധതയും സഹകരണവും കണക്കിലെടുക്കുമെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ വിശദമാക്കുന്നത്.

  • Related Posts

    കനത്ത മഴയിൽ മുങ്ങി മുംബൈ; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ
    • July 6, 2026

    മുംബൈ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ തീവ്രമഴ തുടരുകയാണ്. മുംബൈ പൂണൈ ഹൈവേയിൽ ഉരുൾപൊട്ടി. പാൽഘർ ജില്ലയിലെ വസായി ,വീരാർ തുടങ്ങിയ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മുംബൈയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. കനത്ത മഴയിൽ ഇന്നലെ രാത്രി…

    Continue reading
    കുട്ടി മുമ്പ് ഒരിക്കലും ഒറ്റക്ക് യാത്ര ചെയ്തിട്ടില്ല.
    • August 21, 2024

    ആദ്യമായാണ് കുട്ടി ട്രെയിനില്‍ ഇങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതെന്നും ഇതിന് മുമ്പ് ഇങ്ങനെ എവിടേക്കും പോയിട്ടില്ലെന്നും കുട്ടിയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരിയെ…

    Continue reading

    You Missed

    അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

    അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

    നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

    നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

    കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

    കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു

    ‘ഭരണകൂട ഭീകരതയുടെ രാഷ്ട്രീയമാണ് പറഞ്ഞത്, അത് കൊള്ളേണ്ടിടത്ത് കൊണ്ടു’

    ‘ഭരണകൂട ഭീകരതയുടെ രാഷ്ട്രീയമാണ് പറഞ്ഞത്, അത് കൊള്ളേണ്ടിടത്ത് കൊണ്ടു’

    ‘ജെന്‍സികളെ ആകര്‍ഷിക്കണം, നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’

    ‘ജെന്‍സികളെ ആകര്‍ഷിക്കണം, നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വേണം’

    കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

    കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി