നവ കേരള യാത്രയ്ക്കിടെ ഗൺമാൻ പ്രതിഷേധക്കാരെ മർദിച്ച സംഭവം; അന്വേഷണസംഘം ആലപ്പുഴയിലേക്ക്, തെളിവായ ഫോൺ ശേഖരിച്ചത് ഒരു വർഷത്തിന് ശേഷം

നവ കേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം ആലപ്പുഴയിലേക്ക്. അന്വേഷണ ചുമതലയുള്ള എസ്ഐടി തലവൻ എ പി ഷൗക്കത്തലി ഇന്ന് ആലപ്പുഴയിലെത്തി മർദനമേറ്റവരുടെ മൊഴി രേഖപ്പെടുത്തും. മർദനമേറ്റ നിലവിലെ ആലപ്പുഴ നിയുക്ത എംഎൽഎ കൂടിയായ എ ഡി തോമസ്, യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി രേഖപ്പെടുത്താനാണ് എസ്ഐടിയുടെ ആദ്യ നീക്കം. മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകൻ ജോജിയുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തും.

അതേസമയം, പ്രധാന തെളിവായ മൊബൈൽ ഫോൺ ശേഖരിച്ചത് ഒരു വർഷത്തിനുശേഷമാണെന്നും ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ വീണ്ടും കാലതാമസം ഉണ്ടായെന്നും മർദന ദൃശ്യങ്ങൾ പകർത്തിയ ജോജി ട്വന്റി ഫോറിനോട് പറഞ്ഞു. എ ഡി തോമസിനും അജയ് ജുവൽ കുര്യാക്കോസിനും കരിങ്കൊടി പോലും എടുക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം പിണറായി വിജയൻറെ വാഹനം പോകുന്നതിന് കുറച്ചകലെയായിരുന്നു ഇരുവരും നിന്നിരുന്നത്.

നിർണായക ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ പരിശോധിക്കാതെയായിരുന്നു സാക്ഷികളും തെളിവുകളും ഇല്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഒരു വർഷം മുൻപ് തന്നെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നൽകിയിരുന്നു. എന്നാൽ അത് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നില്ലെന്നും മൂന്നുവർഷത്തിനിടെ കേസ് അന്വേഷിച്ചത് ഒൻപത് ഉദ്യോഗസ്ഥരാണെന്നും ജോജി ട്വന്റിഫോറിനോട് പറഞ്ഞു.

Related Posts

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ
  • May 30, 2026

ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നുംഖോറിൽ മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ. ജയ്പൂർ സ്വദേശി യാഷിനെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ ബിശ്വജിത് ദാസിന്റെ കൂട്ടാളിയാണ് യഷ്. ഓപ്പറേഷൻ നുംഖോറിന്റെ കിങ്പിൻ എന്നാണ് യാഷിനെ കസ്റ്റംസ്…

Continue reading
കുടുംബങ്ങള്‍ തമ്മില്‍ വസ്തു തര്‍ക്കം; ആറുപേരെ വെട്ടിയും വെടിവച്ചും കൊലപ്പെടുത്തി അക്രമികള്‍
  • May 30, 2026

കര്‍ണാടകയില്‍ വസ്തുതര്‍ക്കത്തിന്റെ പേരില്‍ ആറുപേരെ വെടിവെച്ചു കൊന്നു. വിജയപുര ചഡചന്‍ താലൂക്കിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. (Six people killed in attack over land dispute in Karnataka) ഇന്ന് വൈകീട്ടോടെയാണ്…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി