ശ്രീജേഷിന്‍റെ പുതിയ റോൾ ഒളിംപിക്സിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യൻ പരിശീലകന്‍

ടീം തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക സമീപനം സ്വീകരിച്ചെന്ന വിമർശനം ഫുൾട്ടൻ തള്ളി.പരിചയസമ്പന്നരായ കളിക്കാ‍ർ ടീമിലുണ്ടെങ്കിലേ വലിയ ടൂർണമെന്‍റുകൾ വിജയിക്കാനാവു.

ചെന്നൈ: ഒളിംപിക്സിനുശേഷം വിരമിക്കുന്ന മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്‍റെ അടുത്ത റോൾ ഒളിംപിക്സിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യൻ ഹോക്കി പരിശീലകന്‍ ക്രെയ്ഗ് ഫുള്‍ട്ടൻ. ശ്രീജേഷിന്‍റെ കരിയറിലെ ഏറ്റവും മികച്ച ടൂർണമെന്‍റ് പാരീസിലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഫുള്‍ട്ടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ടീം തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക സമീപനം സ്വീകരിച്ചെന്ന വിമർശനം ഫുൾട്ടൻ തള്ളി.പരിചയസമ്പന്നരായ കളിക്കാ‍ർ ടീമിലുണ്ടെങ്കിലേ വലിയ ടൂർണമെന്‍റുകൾ വിജയിക്കാനാകൂവെന്നും ബെൽജിയം ചാംപ്യന്മാരാകുന്നത്  എങ്ങനെയെന്ന് നോക്കൂവെന്നും ഫുൾട്ടൻ പറഞ്ഞു. ഞാന്‍ വന്നിട്ട് 13 മാസമേ ആയുള്ളു. നാലുവര്‍ഷം കഴിയട്ടെ എന്നിട്ട് പറയാം. എന്തായാലും ഇന്ത്യക്ക് അഭിമാനകരമായ നേട്ടം പാരീസിലുണ്ടാകും. അതിന് ഇന്ത്യൻ ആരാധകരുടെ പിന്തുണ വേണമെന്നും ഫുള്‍ട്ടൻ അഭ്യര്‍ത്ഥിച്ചു. വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിന്‍റെ സഹപരിശീലകനാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

2020ലെ ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് 2014 ഏഷ്യൻ ഗെയിംസിലും 2022ൽ ഏഷ്യൻ ഗെയിംസിലും സ്വര്‍ണം നേടിയ ഇന്ത്യൻ ടീമിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. 2021ല്‍  രാജ്യം പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന സമ്മാനിച്ച് ശ്രീജേഷിനെ ആദരിച്ചിരുന്നു.

  • Related Posts

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
    • August 18, 2026

    ഡൽഹി: 2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം. മലയാളികളായ പാലക്കാട് സ്വദേശി മുഹമ്മദ് അജ്മൽ വി, ബാഡ്മിന്റൺ താരമായ കണ്ണൂർ സ്വദേശിനി ട്രീസ ജോളി എന്നിവർ അർജുന പുരസ്കാരങ്ങൾ നേടി. ദിവ്യ ദേശ്മുഖ്, തേജസ്വിൻ ശങ്കർ,…

    Continue reading
    ‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA
    • August 12, 2026

    ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ വിശ്വാസ വഞ്ചന നടത്തിയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ- മെയിൽ. സ്പോൺസർ കരാർ നിബന്ധനങ്ങൾ പാലിച്ചില്ല ഇതോടെ ആദ്യ കരാർ റദ്ദ് ചെയ്തു. മൂന്ന്…

    Continue reading

    You Missed

    RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

    മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

    മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

    കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

    മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

    ‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി