പുതിയ പൗരത്വം ലഭിക്കുന്നവര്‍ പഴയ പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം; 2009 ലെ പൗരത്വ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം

2009 ലെ പൗരത്വ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം. ഇനി മുതല്‍ പുതിയ പൗരത്വം ലഭിക്കുന്നവര്‍ പഴയ പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് പാസ്‌പോര്‍ട്ടുകള്‍ കൈവശം ഉള്ളവര്‍ക്കാണ് പുതിയ നിയമം ബാധകമാവുക.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ മുന്‍ പാസ്‌പോര്‍ട്ടുകള്‍ വെളിപ്പെടുത്തണം എന്ന വ്യവസ്ഥയാണ് ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുക്കത്. ഡോക്യുമെന്റേഷന്‍ കാര്യക്ഷമമാക്കുക, നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുക, വ്യക്തത വരുത്തുക എന്നിവയാണ് ലക്ഷ്യമെന്ന് ആഭ്യന്ത്ര മന്ത്രാലയം പറയുന്നു.

മാറ്റങ്ങളുടെ ഭാഗമായി നിയമത്തിന്റെ ഷെഡ്യൂള്‍ 1c യില്‍ പുതിയ ക്ലോസ് ചേര്‍ത്തിട്ടുണ്ട്. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള സാധുവായതോ അസാധുവായതോ ആയ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടോ എന്ന് വെളിപ്പെടുത്തണം. ഇല്ലെങ്കില്‍ അത് സ്ഥിരീകരിക്കണം. പൗരത്വത്തിന് അപേക്ഷിച്ചാല്‍ പാസ്‌പോര്‍ട്ടിന്റെ നമ്പര്‍, ഇഷ്യൂ ചെയ്ത തീയതി, സ്ഥലം എന്നിവ ഉള്‍പ്പെട്ട വിശദവിവരം നല്‍കണം. പൗരത്വം ലഭിച്ചാല്‍ പതിനഞ്ച് ദിവസത്തിനകം പാസ്‌പോര്‍ട്ടുകള്‍ സറണ്ടര്‍ ചെയ്യണം. നല്‍കിയ വിവരങ്ങള്‍ തെറ്റാണെങ്കില്‍ പൗരത്വം തള്ളുമെന്നും കേന്ദ്രം വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് കേന്ദ്ര നീക്കമെന്ന വാദം നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്നിട്ടുണ്ട്.

Related Posts

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം
  • October 10, 2026

ഡൽഹി: സിജെപി സമരവുമായി മുന്നോട്ടു പോകാനുള്ള ചുമതല അജിൻക്യ ഷിൻഡെയ്ക്ക്. അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ തുടങ്ങിയ മുൻനിര നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് നീക്കം. നേരത്തെ തയ്യാറാക്കിയ വിഡിയോയിലൂടെ ദീപ്കെ തന്നെയാണ് ഇക്കാര്യം സിജെപിയുടെ എക്സ് പേജിലൂടെ അറിയിച്ചത്.…

Continue reading
വിമാനത്തിനകത്ത് നാടകീയ രംഗങ്ങൾ ; അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ
  • October 10, 2026

ഡൽഹി: രാജ്യതലസ്ഥാനത്ത് നാടകീയ രംഗങ്ങൾ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്‌കെയും സൗരവ് ദാസും കസ്റ്റഡിയിൽ. മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് എത്തി വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ്…

Continue reading

You Missed

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു; അഭിജിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം തുടരും; നിരാഹാര സമരം പ്രഖ്യാപിച്ച് എ എ റഹീം എംപി

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം

സിജെപി സമരത്തെ അജിൻക്യ ഷിൻഡെ നയിക്കും; എവിടെ തടയുന്നോ അവിടെ പ്രതിഷേധിക്കാൻ നിർദേശം

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം…! സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം…! സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ കായിക വകുപ്പ് മന്ത്രിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാർ