വെറൈറ്റി ഉള്ളി പുട്ട് വീട്ടില്‍ തയ്യാറാക്കിയാലോ? റെസിപ്പി

ഉള്ളി ചേര്‍ത്ത് ഒരു വെറൈറ്റി പുട്ട് തയ്യാറാക്കിയാലോ? അഖില തയ്യാറാക്കിയ പാചകക്കുറിപ്പ്.

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഉള്ളി ചേര്‍ത്ത് ഒരു വ്യത്യസ്തമായ പുട്ട് തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ചെറിയ ഉള്ളി- 10 എണ്ണം/ സവാള – 2 എണ്ണം

ചുവന്ന മുളക് ചതച്ചത്- 2 സ്പൂണ്‍

തേങ്ങ- അര മുറി ചിരകിയത് 

കറിവേപ്പില-  രണ്ട് തണ്ട് 

എണ്ണ- 2 സ്പൂണ്‍

പുട്ട് പൊടി-  2 കപ്പ്‌  

ഉപ്പ് – ആവശ്യത്തിന് 

തേങ്ങ- 4 സ്പൂൺ 

വെള്ളം- ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേയ്ക്ക് ഉള്ളി നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക.  അതിനുശേഷം നല്ലതുപോലെ വഴറ്റിയെടുക്കണം. ഇനി ഒരു നുള്ള് ഉപ്പ് കൂടി ചേർത്തു കൊടുത്തു നല്ലതുപോലെ ഫ്രൈ ആകുന്നത് വരെ വഴറ്റിയെടുക്കുക. ഇനി അതിലേക്ക് തന്നെ ചിരകി വെച്ചിട്ടുള്ള തേങ്ങയും ആവശ്യത്തിന് മുളക് ചതച്ചതും കറിവേപ്പിലയും ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് നല്ല ഡ്രൈ ആക്കി എടുക്കുക.  അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് പുട്ടുപൊടി ചേർത്ത് കൊടുത്തു ഉപ്പും കുറച്ചു വെള്ളവും അതിന്റെ ഒപ്പം തന്നെ ഈ ഒരു മിക്സിങ്ങും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. സാധാരണ പുട്ടുപൊടി കുഴക്കുന്ന പോലെ കുഴച്ചെടുത്താൽ മതിയാകും. ഇനി ഒരു പുട്ട് കുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്തുകൊടുത്തതിന് ശേഷം ഈ ഉള്ളി മിക്സ് കൂടി ചേർത്തു കൊടുത്ത് വീണ്ടും തേങ്ങ ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക.  വളരെ ഹെൽത്തി ആയിട്ടുള്ള പുട്ട് ഇതോടെ റെഡി.

  • Related Posts

    ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ ഇല്ല; ഹരിപ്പാട് യുവാവ് ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചു, കമ്പ്യൂട്ടര്‍ അടിച്ചു തകര്‍ത്തു
    • April 17, 2026

    ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ ഇല്ല, പ്രകോപിതനായ യുവാവ് ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും തകർത്തു ഹോട്ടൽ ജീവനക്കാരിയെ മർദ്ദിച്ചു. ഹരിപ്പാടുള്ള ചിക്കൻ ചിക്കാഗോ ഹോട്ടലിൽ ഇന്നലെയാണ് സംഭവം നടന്നത്. ആറാട്ടുപുഴ സ്വദേശി സുധീർ ആണ് ഹോട്ടൽ ഉടമ. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.…

    Continue reading
    Health Tips : ദിവസവും വെറും വയറ്റിൽ ചെറുചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം
    • August 17, 2024

    ജീരക വെള്ളത്തിൽ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂൺ ജീരകത്തിൽ 7 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. മൊത്തത്തിലുള്ള ഭാരം കുറയ്ക്കാൻ ജീരകം സഹായകമാണ്.  ജീരക വെള്ളത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വെറും വയറ്റിൽ ഇളം ചൂടുള്ള ജീരക വെള്ളം കുടിക്കുന്നത് വിവിധ…

    Continue reading

    You Missed

    വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു

    വാട്സ്ആപ്പ് യൂസർ നെയിം ഫീച്ചർ: മറുപടി നൽകാൻ മെറ്റയ്ക്ക് മൂന്ന് ദിവസം കൂടി അനുവദിച്ചു

    അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

    അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു

    ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

    ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

    രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

    രാമക്ഷേത്ര സംഭാവനകൊള്ള: CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

    റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

    റാപ്പിഡോ ബൈക്ക് ടാക്സി അപകടം; കുടുംബത്തിന് സഹായം നൽകുമെന്ന കമ്പനിയുടെ ഉറപ്പ് നടപ്പായില്ല

    ‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ

    ‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ