‘കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ല: തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ല’: തോൽവിയെ ന്യായീകരിച്ച് കെ കെ രാഗേഷ്

കണ്ണൂരിലെ തിരിച്ചടിയെ ന്യായീകരിച്ച് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ലെന്നും തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ലെന്നും കെ കെ രാഗേഷിന്റെ ന്യായീകരണം. പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെയും കെ കെ രാഗേഷ് ന്യായീകരിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിൽ‌ എൽഡിഎഫിൽ നിന്ന് വരെ സിപിഐഎമ്മിന് വിമർശനം നേരിടുന്നതിനിടെയാണ് കെകെ രാ​ഗേഷിന്റെ ന്യായീകരണം.

പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ സിപിഐഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. സ്ഥാനാർത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയിൽ ദോഷം ചെയ്തെന്നും വിമർശനം. കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാക്കൾ അടക്കമാണ് വിമർശനം ഉന്നയിച്ചത്. സമിതിയിൽ എം വി ഗോവിന്ദന്റെ ശൈലിയ്ക്കെതിരെയും വിമർശനം ഉണ്ടായി. എംവി ഗോവിന്ദന്റെ ഭാഷാശൈലി തിരുത്തണമെന്ന് വിമർശകർ ആവശ്യപ്പെട്ടു.

ഒഴിവാക്കപ്പെടേണ്ട തീരുമാനമായിരുന്നു തളിപ്പറമ്പിൽ ഉണ്ടായത്. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ പ്രതിരോധിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലന്നും വിമർശനം. ടികെ ​ഗോവിന്ദൻ ആയിരുന്നു തളിപ്പറമ്പിൽ അട്ടിമറി വിജയം നേടിയത്. സിപിഐഎമ്മിന്റെ ഉറച്ച കോട്ടയിൽ സിപിഐഎമ്മിന് വിജയിക്കാൻ കഴിയാത്തത് വലിയ തിരിച്ചടിയായിരുന്നു. ഇതിനിടെയാണ് ജില്ലാ സെക്രട്ടറി തന്നെ പരാജയത്തോ ന്യായീകരിച്ച് രം​ഗത്തെത്തിയത്.

Related Posts

മലപ്പുറത്ത് വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവം: ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ
  • June 30, 2026

മലപ്പുറം ചങ്ങരംകുളത്ത് വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവത്തിൽ, കള്ളുഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ. കള്ളുഷാപ്പ് ഉടമയ്ക്കെതിരെയും കേസെടുത്തു. തൂഫാൻ ദ നാർകോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാവാത്ത ഒമ്പത് കുട്ടികളെ കള്ള് കുടിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സംഭവത്തിൽ കള്ള്…

Continue reading
നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ
  • June 29, 2026

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യം സർക്കാർ പരിഗണിക്കും. ഒരാഴ്ചയ്ക്കകം നടപടിയെന്നും തൃശ്ശൂർ അമല, ജൂബിലി ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സസ് സമരത്തിൽ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു കെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മലപ്പുറത്ത് വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവം: ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ

മലപ്പുറത്ത് വിദ്യാർഥികൾക്ക് കള്ള് നൽകിയ സംഭവം: ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

സുഗതന്റെ ഹാജറിനെ ചൊല്ലി കയ്യേറ്റം” തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽത്തല്ലി ബിജെപി – യുഡിഎഫ് അംഗങ്ങൾ

സുഗതന്റെ ഹാജറിനെ ചൊല്ലി കയ്യേറ്റം” തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽത്തല്ലി ബിജെപി – യുഡിഎഫ് അംഗങ്ങൾ

പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക

പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും