ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ഡോണൾഡ് ട്രംപ്- ഷി ജിൻപിങ് ചർച്ച ഇന്ന് ബീജിങ്ങിൽ

ലോകം ഉറ്റുനോക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ഇനി മണികൂറൂകൾ മാത്രം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്- ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ചർച്ച ബീജിങ്ങിൽ ഇന്ന് രാവിലെയോടെ ആരംഭിക്കും. വ്യാപാര യുദ്ധം മുതൽ ഇറാനുമായുള്ള ചൈനയുടെ രഹസ്യ ഇടപാടുകൾ വരെ ചർച്ചയാകുമെന്നാണ് സൂചന. അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി ചൈനീസ് വിപണി കൂടുതൽ തുറന്നുകിട്ടുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ചർച്ചകൾക്ക് എത്തുന്നതെങ്കിലും, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാൻ ചൈനയുടെ ഇടപെടൽ അദ്ദേഹം പ്രധാനമായും ആവശ്യപ്പെട്ടേക്കും. എന്നാൽ തായ്‌വാൻ വിഷയത്തിലും അമേരിക്കൻ ഉപരോധങ്ങളിലും വിട്ടുവീഴ്ച വേണമെന്ന നിലപാടിലാണ് ചൈന.

ട്രംപിനൊപ്പം മകൻ എറിക് ട്രംപ്, ടെസ്‍ല തലവൻ ഇലോൺ മസ്ക്, എൻവിഡിയ തലവൻ ജെൻസൺ ​ഹുവാങ് തുടങ്ങിയ യുഎസ് ടെക് കമ്പനികൾക്ക് നേതൃത്വം നൽകുന്നവരും ചൈനയിൽ എത്തിയിട്ടുണ്ട്. 2017ലാണ് ട്രംപ് അവസാനമായി ചൈന സന്ദർശിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ ചൈനീസ് സന്ദർശനം നിശ്ചയിച്ചിരുന്നെങ്കിലും ഇറാൻ – ഇസ്രയേൽ യുദ്ധം കാരണം വൈകുകയായിരുന്നു.

Related Posts

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്
  • May 13, 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കന്‍ പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപ് ബെയ്ജിങ്ങിലെത്തി. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റിന്റെ സഹായം തനിക്ക് ആവശ്യമില്ലെന്ന് ചൈനയിലേക്ക് പുറപ്പെടും മുന്‍പ് ട്രംപ് പ്രതികരിച്ചു. ബീജിംഗില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായക…

Continue reading
79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു; രണ്ട് മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും
  • May 13, 2026

79ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളില്‍ ഒന്നായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ ആറ് ഇന്ത്യന്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, ചിദംബരം സംവിധാനം ചെയ്ത് ബാലന്‍: ദ ബോയ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക്

സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക്

കയറ്റിവിടില്ല പഞ്ചസാര; സെപ്റ്റംബര്‍ 30 വരെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; നടപടി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി

കയറ്റിവിടില്ല പഞ്ചസാര; സെപ്റ്റംബര്‍ 30 വരെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; നടപടി പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി

‘മന്ത്രിയില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനെ വല്ലാതെ ബാധിക്കുന്നു, ഈ രംഗത്തെയാകെ അനാഥമാക്കരുത്’; അടിയന്തര ഇടപെടല്‍ വേണമെന്ന് വി ശിവന്‍കുട്ടി

‘മന്ത്രിയില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനെ വല്ലാതെ ബാധിക്കുന്നു, ഈ രംഗത്തെയാകെ അനാഥമാക്കരുത്’; അടിയന്തര ഇടപെടല്‍ വേണമെന്ന് വി ശിവന്‍കുട്ടി

20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം