‘മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും, എംഎൽഎമാരുടെ അഭിപ്രായം പരിഗണിക്കണം’; കെ സുധാകരൻ

കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് ഉണ്ടായെക്കുമെന്ന് കെ സുധാകരൻ. എംഎൽഎമാരുടെ അഭിപ്രായം പരിഗണിക്കണം എന്നാണ് നിലപാട്. നടക്കാൻ പോകുന്നത് നിർണായക ചർച്ചയാണ്. എന്റെ അഭിപ്രായവും നിലപാടും കൃത്യമാണ്. അഭിപ്രായം മാധ്യമങ്ങളോട് പറയാനില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച, കണ്ണൂരിലെ മൂന്ന് നേതാക്കൾ കെ സുധാകരന്റെ വീട്ടിൽ എത്തി. ശ്രീ പ്രസാദ്, കൂടാളി മണ്ഡലം പ്രസിഡന്റ്‌ എൽ ജി ദയാനന്ദ്, മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി വി ആർ പ്രസാദ്, കോൺഗ്രസ്‌ ഡിസിസി സെക്രട്ടറി എന്നിവർ കെ സുധാകരന്റെ വീട്ടിൽ സന്ദർശനം നടത്തി. വ്യക്തിപരമായ സന്ദർശനം എന്ന് നേതാക്കൾ അറിയിച്ചു.

കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. വൈകുന്നേരം അഞ്ചുമണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ശേഷമാകും അന്തിമ തീരുമാനം എന്നാണ് വിവരം. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഖര്‍ഗെ എത്തുന്നത്. പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാവും എത്തുക.

അതേസമയം, രാഹുൽ ഗാന്ധി അൽപസമയത്തിനകം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോണിയാ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച. നേതൃത്വത്തെ കാണാന്‍ പോവുകയാണെന്നും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തരത്തില്‍ മുന്നോട്ട് പോകുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പറഞ്ഞു.

ജനാധിപത്യപരമായി തീരുമാനം എടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും കെ പി അനിൽ കുമാർ പറഞ്ഞു. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ബഹളമാണിതെല്ലാമെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.

Related Posts

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച
  • August 11, 2026

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. റാങ്ക് ഹോൾഡേഴ്സിനെ പ്രതിനിധീകരിച്ച് മൂന്ന് പേർക്ക് ചർച്ചയിൽ പങ്കെടുക്കാം. സമരം 37 ദിവസം പിന്നിടുമ്പോഴാണ് സർക്കാർ ചർച്ചയക്ക് വിളിക്കുന്നത്.…

Continue reading
സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം
  • August 10, 2026

വി ഡി സവര്‍ക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധവുമായി ബിജെപി. കുമ്പളയില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടയിലേക്ക് പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍ ഗുരുപ്രസാദിനെതിരയ നടപടിയില്‍ പ്രതിഷേധം…

Continue reading

You Missed

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ

ഒരു കോടി നേടുമോ? സ്ത്രീ ശക്തി SS-532 ലോട്ടറി ഫലം ഇന്ന്

ഒരു കോടി നേടുമോ? സ്ത്രീ ശക്തി SS-532 ലോട്ടറി ഫലം ഇന്ന്

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം