‘ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു, എന്നിട്ടും നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു’; LDF യോഗത്തിൽ അതൃപ്തി അറിയിച്ച് കെ കെ ശൈലജ

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം വിലയിരുത്തി എൽഡിഎഫ് യോഗം. പേരാവൂരിൽ മത്സരിപ്പിച്ചതിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അതൃപ്തി രേഖപ്പെടുത്തി കെ കെ ശൈലജ. മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. ജയിക്കില്ലെന്ന് എല്ലാവർക്കും അറിയായിരുന്നു. എന്നിട്ടും നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അവർ അതൃപ്‌തി രേഖപ്പെടുത്തി.

സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെല്ലണമെന്ന് മുന്നണി യോഗത്തിൽ പിണറായി വിജയൻ വ്യക്തമാക്കി. പരാജയത്തിന് പലവിധ കാരണങ്ങൾ ഉണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ല. ഒന്നിച്ചു നിന്നാൽ തിരിച്ചു വരാമെന്നും പിണറായി വിജയൻ വ്യക്തമാക്കി. വിശദമായ ചർച്ച ജൂണിൽ നടക്കും. 2029 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരിച്ചു വരാമെന്നും പിണറായി വിജയൻ പറഞ്ഞു.

അതേസമയം രാഷ്ട്രീയ പാർട്ടികൾ അവരുടേതായ പാർട്ടി യോഗങ്ങൾ ചേരുമെന്ന്
ജോസ് കെ മാണി വ്യക്തമാക്കി. അതിനു ശേഷം വിശദമായ കാര്യങ്ങൾ മുന്നണി യോഗത്തിൽ ചർച്ചയാകും. ജൂൺ 15 നു ശേഷം ഇടതു മുന്നണി യോഗം ചേരും. കേരള കോണ്ഗ്രസ് എമ്മിൽ ജയ പരാജയങ്ങൾ ഉണ്ടാകും. വീഴ്ച്ച ഉണ്ടായത് പരിശോധിക്കും. അത് മാറ്റി മുന്നോട്ട് പോകും. പാർട്ടി പിളർന്നപ്പോഴും പല തിരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടിട്ടുണ്ട്.ഒറ്റക്കെട്ടായിട്ടാണ് ഇടതു പക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ വ്യക്തികളെയോ പറയേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള കോൺഗ്രസ് ജോസഫിന്റെ ക്ഷണം ജോസ് കെ മാണി തള്ളി. ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. ശക്തമായി തിരിച്ചുവരും. പ്രതിസന്ധിഘട്ടത്തിൽ ഞങ്ങളും ജോസഫ് വിഭാഗത്തെ ക്ഷണിച്ചിരുന്നു. ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് കരുതിയാണ് ഇപ്പോൾ ക്ഷണിക്കുന്നത്.ഞങ്ങൾക്ക് ഒരു പ്രതിസന്ധിയുമില്ല. അണികൾ അവിടെത്തന്നെയുണ്ട്. പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. സാധാരണക്കാരായ ജനങ്ങളുടെ തീരുമാനമാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം
  • August 6, 2026

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊല്ലൂർ മൂകാംബികയിലും, കാസർകോട് കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും പ്രത്യേക പൂജ നടത്തി. ക്ഷേത്രത്തിലെ പൂജയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.കാർത്തിക പൂജയും, കാണിക്ക സമർപ്പണവും നടന്നു. കൊല്ലൂരിൽ മണി, നാക്ക്,…

Continue reading
‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ
  • August 6, 2026

വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം. ദുരുദ്ദേശത്തോടെ കൊണ്ടുവന്ന ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇക്കാര്യത്തിൽ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണയ ബില്ലിൽ കോൺഗ്രസ്…

Continue reading

You Missed

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം