വിജയ് വഴി, തനി വഴി! അധിക സുരക്ഷ വേണ്ട, മെറ്റല്‍ ഡിറ്റക്ടറും ഒഴിവാക്കി

തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവയ്ക്കുന്ന വിജയ് അധികാരം ഏറ്റെടുക്കും മുന്‍പ് തന്നെ ജനപ്രിയ നടപടികളുമായി തമിഴ് ജനതയുടെ മനസ്സ് കീഴടക്കുന്നു. ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച് അധികാരം ഏറ്റെടുക്കുന്നതിനു മുന്നോടിയായി വിജയ് അകമ്പടി വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒഴിവാക്കി.

ഇന്നലെ വൈകിട്ടോടെ വിജയിന്റെ സുരക്ഷാ വിഭാഗത്തോടൊപ്പമുണ്ടായിരുന്ന കോണ്‍വോയ് വാഹനങ്ങള്‍ പിന്‍വലിച്ചു. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് വിന്യസിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും നീക്കം ചെയ്തു. അതോടൊപ്പം വസതിയില്‍ സ്ഥാപിച്ചിരുന്ന മെറ്റല്‍ ഡിറ്റക്ടറുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും അഴിച്ചുമാറ്റി.

തനിക്ക് അനുവദിച്ച കോണ്‍വോയ് വാഹനങ്ങളും അധിക സുരക്ഷാ ക്രമീകരണങ്ങളും പിന്‍വലിക്കാന്‍ വിജയ് നേരിട്ട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ സുരക്ഷാ ക്രമീകരണങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതായും ടി.വി.കെ ജോയിന്റ് ജനറല്‍ സെക്രട്ടറിയും നിയുക്ത എം.എല്‍.എയുമായ സി.ടി.ആര്‍. നിര്‍മ്മല്‍ കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെയാണ് വിജയ്‌യുടെ സുരക്ഷ പിന്‍വവിച്ചത്.

നീലാങ്കരൈയിലെ വിജയിന്റെ വസതിക്കും പനയൂരിലെ ഓഫീസിനും ചുറ്റുമുള്ള സുരക്ഷാ സാന്നിധ്യം കുറയ്ക്കാനുള്ള തീരുമാനം ടി.വി.കെ അധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം മാത്രം എടുത്തതാണെന്നും ഭരണപരമായ മറ്റ് മാറ്റങ്ങള്‍ മൂലമല്ലെന്നും നിര്‍മ്മല്‍ കുമാര്‍ പറഞ്ഞു. ജനങ്ങള്‍ക്കും അയല്‍വാസികള്‍ക്കും വാഹനയാത്രികര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതിനാല്‍ ഈ ഘട്ടത്തില്‍ തനിക്ക് കോണ്‍വോയ് വാഹനങ്ങളോ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളോ ആവശ്യമില്ലെന്ന് നേതാവ് വിജയ് തന്നെയാണ് പോലീസിനോട് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

നിര്‍മ്മല്‍ കുമാര്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നീലാങ്കരൈയിലും പനയൂരിലും ഏര്‍പ്പെടുത്തിയ കടുത്ത സുരക്ഷാ വിന്യാസം ഗതാഗത തടസ്സങ്ങള്‍ക്കും പ്രദേശവാസികളുടെ ബുദ്ധിമുട്ടുകള്‍ക്കും കാരണമായിരുന്നു. മുഖ്യമന്ത്രിയായി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് തന്റെ യാത്രകള്‍ കാരണം പൊതുജനങ്ങള്‍ക്ക് നിയന്ത്രണങ്ങളോ കാലതാമസമോ നേരിടേണ്ടി വരരുത് എന്ന് വിജയിന് തോന്നി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞാല്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പുനരാരംഭിക്കുമെന്നും സൂചനയുണ്ട്. വിജയിയുടെ വീടിന്റെ ഒരു കിലോമീറ്റര്‍ അകലെ വച്ച് ആളുകളെ തടഞ്ഞാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്.

Related Posts

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച
  • September 24, 2026

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് നാളെ കോൺഗ്രസ് പ്രതിഷേധ മാർച്ച്. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച. ഓരോ…

Continue reading
മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി
  • September 24, 2026

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമായ സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി. വീണ്ടും സമരം സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി. ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണമെന്ന് ദീപ്കെ പറഞ്ഞു.…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്