‘ഏത് നീക്കം നേരിടാനും സജ്ജം’; അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍

അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍. യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ നിര്‍ദ്ദേശത്തില്‍ ട്രംപ് തൃപ്തനല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാന്റെ നീക്കം. ഇറാനിയന്‍ സൈന്യത്തിന്റെ കേന്ദ്ര കമാന്‍ഡിലെ മുഹമ്മദ് ജാഫര്‍ അസദിയാണ് യുദ്ധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചത്. അമേരിക്കയുടെ ഏത് നീക്കം നേരിടാനും സായുധ സേന പൂര്‍ണ്ണ സജ്ജമെന്നും ഇറാന്‍ വ്യക്തമാക്കി.

ഇറാന്റെ പുതിയ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് വ്യക്തമാക്കിയിരുന്നു. കരാറിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളില്‍ താന്‍ അതൃപ്തനാണ്. ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ കടുത്ത ഭിന്നതയുണ്ടെന്നും തുടര്‍ സൈനിക നടപടിയോ സമാധാന കരാറോ ആണ് മുന്നിലുള്ള വഴികള്‍ – ട്രംപ് വ്യക്തമാക്കി.

ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ കടുത്ത ഭിന്നതയുണ്ടെന്നും രണ്ടോ മൂന്നോ ഗ്രൂപ്പുകളായി അവര്‍ തിരിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. മാനുഷികമായി നോക്കുമ്പോള്‍ യുദ്ധം താന്‍ താല്‍പര്യപ്പെടുന്നില്ല. തുടര്‍ സൈനിക നീക്കങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡില്‍ നിന്നും ലഭിച്ചതായി ട്രംപ് സ്ഥിരീകരിച്ചു. മാധ്യമ പ്രവര്‍ത്തകരുമായി വൈറ്റ് ഹൗസില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

അതിനിടെ, ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി ട്രംപ് ഇന്നലെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. യുദ്ധം തുടരാന്‍ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമില്ലെന്ന് സ്ഥാപിക്കാനാണ് കത്തില്‍ ഇത്തരമൊരു പരാമര്‍ശം. 1973 ലെ യുദ്ധാധികാര പ്രമേയത്തിലെ വ്യവസ്ഥകള്‍ മറികടക്കാനാണ് പുതിയ നീക്കം. 1973 ലെ യുദ്ധാധികാര പ്രമേയ പ്രകാരം യു എസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ 60 ദിവസം മാത്രമേ പ്രസിഡന്റിന് സൈനിക സംഘര്‍ഷത്തില്‍ ഏര്‍പ്പെടാനാകൂ.

Related Posts

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു
  • September 25, 2026

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറും ഇന്ത്യൻ വംശജനുമായ സൊഹ്റാൻ മംദാനിയെ വരെ കടന്നാക്രമിച്ചായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗം. മംദാനി മേയറായതു മുതൽ ന്യൂയോർക്കിലെ ഭൂരിഭാഗം ജൂതന്മാർക്കും സുരക്ഷിതത്വം നഷ്ടപ്പെട്ടെന്നാണ് വിമർശനം. സൊഹ്‌റാൻ മംദാനിയെ ജൂതവിരുദ്ധൻ എന്നാണ് നെതന്യാഹു…

Continue reading
റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്
  • September 24, 2026

ന്യൂയോര്‍ക്ക്: റഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ അടച്ചുപൂട്ടാനും, യുദ്ധനീക്കങ്ങള്‍ തടസ്സപ്പെടുത്താനും ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യയുടെ വരുമാനത്തെ ലക്ഷ്യം വെക്കുന്നത് തുടരണമെന്നും സെലെന്‍സ്‌കി യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു. (Zelensky Warns of Growing Global Cost of Russia’s…

Continue reading

You Missed

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു