ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍: പിഎസ്ജിക്ക് ആശങ്കയായി അശ്‌റഫ് ഹക്കീമിയുടെ പരിക്ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ സെമിഫൈനലില്‍ നിര്‍ണായക രണ്ടാം പാദ മത്സരത്തിന് ഒരുങ്ങുന്ന പാരീസ് സെന്റ് ജെര്‍മെയ്ന് തിരിച്ചടിയായി അശ്‌റഫ് ഹക്കിമിയുടെ പരിക്ക്. കഴിഞ്ഞ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ നിര്‍ണായക സാന്നിധ്യമായിരുന്ന ഈ മൊറോക്കന്‍ പ്രതിരോധ നിര താരത്തെ ഇത്തവണ സെമി ആദ്യപാദ മത്സരത്തില്‍ കളിപ്പിക്കാനെയെങ്കിലും തുടക്ക് പരിക്കേറ്റതിനാല്‍ രണ്ടാം പാദത്തില്‍ കളിപ്പിച്ചേക്കില്ലെന്ന വാര്‍ത്തകളാണ് വരുന്നത്.

പിഎസ്ജിയുടെ മികച്ച ഫുള്‍ബാക്ക് കൂടിയായ താരത്തെ ഇത്തവണ പരിക്ക് വേട്ടയാടുകയാണ്. സമര്‍ദ്ദമേറുന്ന മത്സരങ്ങളില്‍ പരിചയസമ്പന്നരായ ഇത്തരം താരങ്ങളെ ഇറക്കാന്‍ കഴിയാതെ വരികയെന്നത് വലിയ തിരിച്ചടിയാണ്. ഹക്കീമിയുടെ അസാന്നിധ്യം വലിയ ആശങ്കയാണ് പിഎസ്ജി ക്യാമ്പില്‍ സൃഷ്ടിച്ചിരിക്കുന്നത്. സെമി ആദ്യപാദ മത്സരത്തില്‍ പിഎസ്ജി ഒരു ഗോളിന് മുന്നിലാണെങ്കിലും ആക്രമണോത്സുകയുള്ള ഹാരികെയ്‌നും സംഘവും നിസാരക്കാരല്ല. അതുകൊണ്ടുതന്നെ അശ്‌റഫ് ഹക്കീമിക്ക് കളിക്കാന്‍ കഴിയാതെ വരികയെന്നത് ബയേണിന് വലിയ നേട്ടമായിരിക്കും.

സ്‌കൈ ജര്‍മ്മനി, സ്‌പോര്‍ട്1, കിക്കര്‍ തുടങ്ങിയ ജര്‍മ്മന്‍ മാധ്യമങ്ങളെല്ലാം തോല്‍വിയുടെ വ്യാപ്തി എടുത്തുകാണിക്കുന്നു, ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ബയേണ്‍ ടീമിനെതിരെ പിഎസ്ജിക്ക് വേഗതയും ആക്രമണാത്മക റണ്‍സും നഷ്ടപ്പെടുമെന്ന് വാദിക്കുന്നു. ലൂയിസ് എന്റിക്വയ്ക്ക് ഇപ്പോഴും വാറന്‍ സെയ്റെ-എമറി പോലുള്ള ഓപ്ഷനുകള്‍ ഉണ്ടെങ്കിലും, പാരീസുകാര്‍ക്ക് വെല്ലുവിളി വളരെ വലുതാണ്, അവര്‍ ഇപ്പോള്‍ അവരുടെ ഏറ്റവും സ്വാധീനമുള്ള കളിക്കാരില്‍ ഒരാളില്ലാതെ തന്നെ നേരിടാന്‍ കഴിയുമെന്ന് തെളിയിക്കേണ്ടതുണ്ട്, ഇത് ഹക്കിമിയുടെ പരിക്ക് മത്സരത്തിലേക്ക് കടക്കുമ്പോള്‍ ഒരു പ്രധാന ആശങ്കയായി മാറുന്നു. വരുന്ന ഏഴിന് രാത്രി പന്ത്രണ്ടരക്ക് ആണ് ബയേണിന്റെ തട്ടകമായ അലിയന്‍സ് അരീനയിലാണ് സെമി രണ്ടാം പാദമത്സരം.

Related Posts

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
  • September 23, 2026

ജപ്പാന്‍: രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരം ചുമന്നെത്തിയ മീരാബായ് ചനു നിരാശപ്പെടുത്തിയില്ല. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചനു. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. 1998 ബാങ്കോക്ക്…

Continue reading
ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്
  • September 16, 2026

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. കാൽപന്തുകളിയുടെ…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ